Sunday, March 15, 2026 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 10.59 AM

ചെറിയനാട്‌ ലൂര്‍ദ്‌ മാതാ ദേവാലയത്തില്‍ തിരുനാളിന്‌ കൊടിയേറി

uploads/news/2026/02/824462/4.jpg

ചെങ്ങന്നൂര്‍: ചെറിയനാട്‌ ലൂര്‍ദ്‌ മാതാ റോമന്‍ കത്തോലിക്ക ദേവാലയത്തിലെ പാദുകാവല്‍ തിരുനാളിനു തുടക്കം. ഇടവക വികാരി ഫാ. ജോസ്‌ വര്‍ഗീസ്‌ തിരുനാള്‍ കൊടിയേറ്റു കര്‍മ്മം നിര്‍വ്വഹിച്ചു .
ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ ജപമാല, ലിറ്റിനി, നൊവേന, പ്രസിദേന്തി വാഴിക്കല്‍, കുര്‍ബാനയ്‌ക്ക് പുനലൂര്‍ രൂപത ചീഫ്‌ കോര്‍ഡിനേറ്റര്‍ ഫാ. ബെനഡിക്‌ട് . ജെ . തെക്കുവിള കാര്‍മികനാകും. തുടര്‍ന്ന്‌ ദൈവാനുഭവ ധ്യാനം. നാളെ വൈകിട്ട്‌ അഞ്ചിന്‌ ജപമാല, ലിറ്റിനി, നൊവേന , പ്രസിദേന്തി വാഴിക്കല്‍, കുര്‍ബാന മലങ്കര റീത്തില്‍ - ചെറിയനാട്‌ സെന്റ്‌ ജൂഡ്‌ മലങ്കര കത്തോലിക്ക തീര്‍ഥാടന പള്ളി വികാരി ഫാ. വര്‍ഗീസ്‌ കൊച്ചുകളീക്കല്‍ കാര്‍മികനാകും.
തുടര്‍ന്ന്‌ ദൈവാനുഭവ ധ്യാനം. 10ന്‌ രാവിലെ 7.30ന്‌ ജപമാല, എട്ടിന്‌ കുര്‍ബാന, വചനസന്ദേശം- ഫാ.സഹായ റൂബിന്‍സ്‌ മുഖ്യകാര്‍മികനാകും. കടയിക്കാട്‌ അറയ്‌ക്കലില്‍ വൈകിട്ട്‌ അഞ്ചിന്‌ ജപമാല, ലിറ്റിനി, നൊവേന.5.30 ന്‌ ആഘോഷമായ വേസ്‌പര ബിഷപ്പ്‌ സെക്രട്ടറി ഫാ. ജസ്‌റ്റിന്‍ സക്കറിയ മുഖ്യകാര്‍മികനാകും. പുനലൂര്‍ രൂപത കെ.സി.വൈ.എം ഡയറക്‌ടര്‍ ഫാ.വിപിന്‍ സെബാസ്‌റ്റ്യന്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന്‌ ദേവാലയത്തിലേക്ക്‌ ആഘോഷമായ പ്രദക്ഷിണം. തുടര്‍ന്ന്‌ ലൈറ്റ്‌ ഷോ. പ്രധാന തിരുനാളായ 11ന്‌ രാവിലെ 10ന്‌ ജപമാല ലിറ്റിനി , നൊവേന , പ്രസിദേന്തി വാഴിക്കല്‍ തുടര്‍ന്ന്‌ തിരുനാള്‍ സമൂഹബലി - ഫാ. സെബാസ്‌റ്റ്യന്‍ വാസ്‌ മുഖ്യകാര്‍മികനാകും. ഫാ. ക്രിസ്‌റ്റി ജോസഫ്‌ വചന സന്ദേശം നല്‍കും. തുടര്‍ന്ന്‌ കൊടിയിറക്ക്‌ ,സ്‌നേഹവിരുന്ന്‌. വൈകിട്ട്‌ ആറിന്‌ ലൂര്‍ദ്‌ ഫെസ്‌റ്റ്, എട്ടിന്‌ കരോക്കേ ഗാനമേള. 12 ന്‌ വൈകിട്ട്‌ അഞ്ചിന്‌ ജപമാല, 5.30ന്‌ കുര്‍ബാന, സെമിത്തേരി വെഞ്ചിരിപ്പ്‌ എന്നിവ നടക്കും.

Ads by Google
Advertisement
Sunday 08 Feb 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW