Friday, March 13, 2026 Last Updated 56 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 10.59 AM

പോക്‌സോ കേസ്‌: അസം സ്വദേശിക്ക്‌ ആറുമാസം തടവുശിക്ഷ

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത ബീഹാര്‍ സ്വദേശിനിക്കുനേരെ ലൈഗീകാതിക്രമം നടത്തിയ അസം സ്വദേശിക്ക്‌ ആറുമാസം തടവും 1000 രൂപ പിഴയും ശിക്ഷവിധിച്ച്‌ ആലപ്പുഴ സെഷന്‍സ്‌ കോടതി. അമ്പലപ്പുഴ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ പ്രതിയായ ആസാം സ്വദേശി മോഹേഷ്‌ ടോംസ (27) എന്നയാളെയാണ്‌ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ്‌ കോടതി-1 ജഡ്‌ജി എസ്‌. റോയ്‌ വര്‍ഗീസ്‌ ശിക്ഷിച്ചത്‌.
കുടുംബത്തോടൊപ്പം ആലപ്പുഴയില്‍ താമസിച്ചുവരികയായിരിന്ന ബിഹാര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി പ്രതി പ്രണയത്തിലാകുകയും തുടര്‍ന്ന്‌ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നുമാണ്‌ കേസ്‌.
അമ്പലപ്പുഴ എസ്‌.ഐമാരായ നിധിന്‍ രാജ്‌, അനീഷ്‌ കെ. ദാസ്‌ എന്നിവരാണ്‌ കേസന്വേഷിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. അബു എം.എച്ച്‌ ഹാജരായി. എ.എസ്‌.ഐ അജിമോള്‍, സീനിയര്‍ സി.പി.ഒ ഗണേഷ്‌ കുമാര്‍ എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

Ads by Google
Advertisement
Sunday 08 Feb 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW