-->
ആലപ്പുഴ: ചലച്ചിത്രസംവിധായകന്‍ ഭരതന്റെ അനുസ്‌മരണാര്‍ഥം വേള്‍ഡ് ഡ്രമാറ്റിക് സ്‌റ്റഡി സെന്റര്‍ ആന്റ് ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ 17-ാമത് ഹ്രസ്വസിനിമാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 13 ചിത്രങ്ങള്‍ മികച്ച ചിത്രങ്ങള്‍ക്കുളള പുരസ്‌കാരം കരസ്‌ഥമാക്കി.
ഡോ.പി.ജെ. മാമച്ചന്‍ സംവിധാനം ചെയ്‌ത ഒരു ഗ്രാമത്തിന്റെ കാഴ്‌ചകള്‍, അനില്‍ എസ് അറപ്പയില്‍ സംവിധാനം ചെയ്‌ത മലയാളത്തിന്റെ മഹാസാനു, ഗോപികൃഷ്‌ണ വി.എസ് സംവിധാനം ചെയ്‌ത എലിസ ലാം, രമേശ് എസ് മകയിരം സംവിധാനം ചെയ്‌ത ശീലം, അജയന്‍ തൃപ്പൂണിത്തുറ സംവിധാനം ചെയ്‌ത നന്മയുടെ വെളിച്ചം, സന്തോഷ് എം.എം സംവിധാനം ചെയ്‌ത ഓണാഘോഷത്തിന്റെ ഓര്‍മയ്‌ക്കായ്, സുരാജ് ചെട്ടികുളങ്ങര സംവിധാനം ചെയ്‌ത കലികാലം, കുഞ്ഞുമോന്‍ ഓമനപ്പുഴ സംവിധാനം ചെയ്‌ത കനിവിന്‍ അമ്മേ, കെ.എ.ജി വര്‍ഗീസ് സംവിധാവനം ചെയ്‌ത നെരിപ്പോട്, ടി.പി.ഷാജി സംവിധാനം ചെയ്‌ത ശുചിത്വസന്ദേശം, മുരളികൃഷ്‌ണ സംവിധാനം ചെയ്‌ത തത്ത്വമസി, വേണുവേദ സംവിധാനം ചെയ്‌ത ശ്രാവണപ്പുലരി, ഗോപകുമാര്‍ അമ്പലപ്പുഴ സംവിധാനം ചെയ്‌ത തിരയടങ്ങാത്ത തീരം എന്നീ ചിത്രങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
ഗോപകുമാര്‍ അമ്പലപ്പുഴ (മികച്ച സംവിധായകന്‍. ചിത്രം-തിരയടങ്ങാത്ത തീരം), മികച്ച നടനുളള പുരസ്‌കാരം രണ്ട ്‌പേര്‍ പങ്കിട്ടു (ശരത് എസ്.മേനോന്‍ (ചിത്രം-നന്മയുടെ വെളിച്ചം), ടി.സി.സുന്ദരം (ചിത്രം-നെരിപ്പോട്), ബാബു ആന്റണി പാതിരപ്പളളി (മികച്ചനടന്‍, സ്‌പെഷ്യല്‍ജ്യൂറി പുരസ്‌കാരം. ചിത്രം-ശുചിത്വസന്ദേശം), നജീന (മികച്ച നടി. ചിത്രം-ശീലം), ശാന്ത വാസുദേവ് (മികച്ചനടി-സ്‌പെഷ്യല്‍ജ്യൂറി പുരസ്‌കാരം. ചിത്രം- തിരയടങ്ങാത്തതീരം), സന്തോഷ് എം.എം ( മികച്ച തിരക്കഥാകൃത്ത്. ചിത്രം-ഓണഘോഷത്തിന്റെ ഓര്‍മയ്‌ക്കായ്), അമേയ (ബാലനടി.ചിത്രം-കലികാലം), മുരളികൃഷ്‌ണന്‍(മികച്ച കാമറാമാന്‍.ചിത്രം-നെരിപ്പോട്), മുരളികൃഷ്‌ണ വി.എസ് (എഡിറ്റര്‍. ചിത്രം-എലിസ്സ ലാം), മോഹന്‍ (മികച്ച കലാസംവിധായകന്‍. ചിത്രം-നന്മയുടെ വെളിച്ചം), തിരുവിഴ വേണു (മികച്ച സംഗീത സംവിധായകന്‍.ചിത്രം-ശ്രാവണപ്പുലരി) എന്നിവര്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍.
ചലച്ചിത്രസംവിധായകന്‍ പോള്‍സണ്‍, ചിക്കൂസ് ശിവന്‍, ബി. ജോസുകുട്ടി എന്നിവരടങ്ങിയ വിധികര്‍ത്താക്കളാണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.
28 ന് ആലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് സ്‌റ്റഡി സെന്റര്‍ ഡയറക്‌ടര്‍ ആര്യാട് ഭാര്‍ഗവന്‍ അറിയിച്ചു.