-->
ആലപ്പുഴ: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ നെല്‍ക്കര്‍ഷകര്‍ക്കു നല്‍കുന്ന അധിക ബോണസ് നിര്‍ത്തലാക്കണമെന്ന കേന്ദ്രനിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ്.ഉല്‍പാദന ചെലവിനനുസൃതമായ സംഭരണവില കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് സംസ്‌ഥാന സര്‍ക്കാര്‍ അധിക ബോണസായി കര്‍ഷകര്‍ക്ക് സഹായം നല്‍കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പിന്നിട്ട നാല് വര്‍ഷമായി സംസ്‌ഥാന സര്‍ക്കാര്‍ നെല്‍ കര്‍ഷകര്‍ക്ക് അധിക ബോണസായി 1872.08 കോടി രൂപ നല്‍കി. ഹാന്‍ഡ്‌ലിങ് ചാര്‍ജായി 31. 45 കോടി രൂപയും നല്‍കി. സംസ്‌ഥാന സര്‍ക്കാര്‍ അധിക ബോണസ് നല്‍കുന്നതുമൂലം നെല്ല് അധികമായി സംഭരിക്കപ്പെടുകയാണെന്നും തന്മൂലം ഖജനാവിന് നഷ്‌ടമാണെന്നുമുള്ള കേന്ദ്ര വിലയിരുത്തല്‍ കര്‍ഷക താല്‌പര്യം ഹനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഇറക്കുമതി നയത്തില്‍ കാര്‍ഷീകോല്‍പ്പന്നങ്ങള്‍ നികുതി രഹിതമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാമെന്ന വ്യവസ്‌ഥയുണ്ട്. ഇതിനെ ലക്ഷ്യമാക്കി ഇന്ത്യയിലെ കാര്‍ഷീിക ഉല്‍പ്പാദനം മരവിപ്പിക്കുവാനും വിപണിയാകെ അമേരിക്കയ്‌ക്ക് തുറന്ന് കൊടുക്കുവാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.