Sunday, March 15, 2026 Last Updated 10 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 10.59 AM

കണ്‍വന്‍ഷനും പെരുന്നാളും ഇന്നുമുതല്‍

ഇടവങ്കാട്‌: സെന്റ്‌ മേരിസ്‌ ഓര്‍ത്തൊഡോക്‌സ് പള്ളിയുടെ പെരുന്നാളും കണ്‍വന്‍ഷനും ഇന്നുമുതല്‍ 14 വരെ നടക്കും. ഇന്ന്‌ മൂന്നിന്‍മേല്‍ കുര്‍ബാനയ്‌ക്കുശേഷം ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ എപ്പിപ്പാനിയോസ്‌ മെത്രാപ്പൊലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ 10.30ന്‌ പെരുന്നാള്‍ കൊടിയേറ്റ്‌, നേര്‍ച്ചവിളമ്പ്‌ എന്നിവ നടക്കും.
നാളെ മുതല്‍ 12 വരെ കണ്‍വന്‍ഷന്‍. എല്ലാ ദിവസവും സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ, മധ്യസ്‌ഥ പ്രാര്‍ഥന, ആശീര്‍വാദം, കുര്‍ബാന എന്നിവ നടത്തപ്പെടും.
13 ന്‌ 6.30 ന്‌ ആല കുരിശടിയില്‍ നിന്നും പെരുന്നാള്‍ പ്രദക്ഷിണം ആരംഭിച്ച്‌ ദേവാലയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന്‌ മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ പക്കോമിയോസ്‌ മെത്രാപ്പൊലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ ധൂപപ്രാര്‍ഥന, ശ്ലൈഹിക വാഴ്‌വ്, ആശീര്‍വാദം. തുടര്‍ന്ന്‌ ആകാശ ദീപക്കാഴ്‌ച, വാദ്യമേളങ്ങളുടെ ഡിസ്‌പ്ലേ ലൈറ്റ്‌ ഷോ 14ന്‌ രാവിലെ 6.45ന്‌ ഗീവര്‍ഗീസ്‌ മാര്‍ പക്കോമിയോസ്‌ മെത്രാപ്പൊലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, ആശിര്‍വാദം തുടര്‍ന്ന്‌ നേര്‍ച്ചവിളമ്പ്‌, കൊടിയിറക്ക്‌.

Ads by Google
Advertisement
Sunday 08 Feb 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW