-->
അടൂര്‍: കടുത്ത വേനലിനെ അതിജീവിച്ച് മഞ്ഞള്‍ കൃഷിയില്‍ നൂറ് മേനി വിളയിച്ച് അടൂര്‍ വെള്ളക്കുളങ്ങര സ്വദേശി ഹരികുമാര്‍ താനു വേലില്‍. കൃഷിഭൂമി തരിശ് ഇടാതിരിക്കാനാണ് ഇദ്ദേഹം മഞ്ഞള്‍ കൃഷി ആരംഭിച്ചത്. വീടിനോട് ചേര്‍ന്നുള്ള തൊടിയില്‍ പണ കോരിയാണ് കൃഷിയിറക്കിയത്. പൂര്‍ണ്ണമായും ജൈവവളമാണ് ഇതിന് ഉപയോഗിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസം കൃഷിയിറക്കി. തുടര്‍ന്ന് 11 മാസമായപ്പോഴേക്കും മഞ്ഞള്‍ പാകമായി. ഇതൊടെ വിളവെടുപ്പ് നടത്തി.കെ.എസ്.ആര്‍.ടി.സി കണ്ടക്‌ടറായ ഇദ്ദേശം ജോലിയുടെ ഇടവേളയിലാണ് കൃഷിക്ക് സമയം കണ്ടെത്തുന്നത്.ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ഹരികുമാര്‍ പറയുന്നു.