Wednesday, March 11, 2026 Last Updated 56 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 04.45 AM

അടൂര്‍ വണ്‍വേ റോഡരികിലെ മൂടിയില്ലാത്ത ഓട അപകടഭീഷണി ഉയര്‍ത്തുന്നു

uploads/news/2026/02/824289/3.jpg

അടൂര്‍: നഗരസഭാ കാര്യാലയത്തിനും റവന്യൂ ടവറിനും സമീപം വണ്‍വേ റോഡരികിലെ മുടിയില്ലാത്ത താഴ്‌ച്ചയിലുള്ള ഓട അപകട ഭീഷണി ഉയര്‍ത്തുന്നു. ടാറിംഗ്‌ ഭാഗം അവസാനിക്കുന്ന ഭാഗത്തിനോട്‌ ചേര്‍ന്നാണ്‌ പത്തടിയിലധികം താഴ്‌ചയിലുള്ള ഓട സ്‌ഥിതിചെയ്യുന്നത്‌. ഇവിടെ കാല്‍നടയാത്രയ്‌ക്കായി നടപ്പാതയില്ലാത്തതിനാല്‍ റോഡിലൂടെ
നടന്ന്‌ പോകേണ്ട സ്‌ഥിതിയാണ്‌. വാഹനങ്ങള്‍ വരുമ്പോള്‍ യാത്രക്കാര്‍ റോഡരുകിലേക്ക്‌ മാറുന്നതോടെ കാലുതെറ്റി താഴ്‌ച്ചയുള്ള
ഓടയിലേക്ക്‌ വീഴാനുള്ളസാധ്യത ഉണ്ട്‌. കൂടാതെ മറ്റ്‌ വാഹനങ്ങള്‍ക്ക്‌ സൈഡ്‌ കൊടുക്കുമ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ തെന്നിമാറി അപകടത്തില്‍ പെടാം. വാഹനങ്ങള്‍ക്ക്‌ സൈഡ്‌ കൊടുക്കുമ്പോള്‍ അറിയാതെ ഈ കുഴിയില്‍ വീണാല്‍ മരണംവരെ സംഭവിക്കാം. ഏറെ നാളായി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും താഴ്‌ച്ചയുള്ള ഓടയ്‌ക്ക് മുകളില്‍ സ്ലാബുകള്‍ സ്‌ഥാപിക്കാന്‍ നടപടിയില്ല.

Ads by Google
Advertisement
Saturday 07 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW