Wednesday, March 11, 2026 Last Updated 24 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 04.45 AM

കോഴഞ്ചേരി പുതിയ പാലം-അപ്രോച്ച്‌റോഡ്‌ നിര്‍മാണം അന്തിമ ഘട്ടത്തില്‍ മാരാമണ്‍ കണ്‍വന്‍ഷന്‌ നാളെ തുടക്കം

uploads/news/2026/02/824288/2.jpg

കോഴഞ്ചേരി: പാലം പൂര്‍ത്തിയായില്ലെങ്കിലും മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള പുതിയ റോഡ്‌ നിര്‍മ്മാണം അവസാന ഘട്ടത്തില്‍.നാളെ മാരാമണ്‍ കണ്‍വന്‍ഷന്‍ ആരംഭിക്കും മുന്‍പ്‌ തോട്ടപ്പുഴശ്ശേരി ഭാഗത്തു്‌ നിന്നുമുള്ള റോഡ്‌ പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമമാണ്‌ അധികൃതര്‍ നടത്തുന്നത്‌.പാലത്തിന്റെ ഒരു സ്‌പാന്‍ പണികള്‍ നടക്കുകയാണ്‌.ഇതും കണ്‍വന്‍ഷന്‌ മുന്‍പ്‌ പൂര്‍ത്തിയാക്കാനായിരുന്നു ശ്രമം.എന്നാല്‍ ഇടക്കാലത്തുണ്ടായ തടസങ്ങള്‍ മൂലം ഇത്‌ നീണ്ട്‌ പോകുകയായിരുന്നു.
തിരുവല്ല- കുമ്പഴ സംസ്‌ഥാന പാതയില്‍ പമ്പയാറിന്‌ കുറുകെയാണ്‌ പുതിയ കോഴഞ്ചേരി പാലം നിര്‍മിക്കുന്നത്‌. ആറന്മുള എംഎല്‍എ വീണാജോര്‍ജിന്റെ അഭ്യര്‍ഥന പ്രകാരമാണ്‌ പുതിയ പാലത്തിന്‌ കിഫ്‌ബിയില്‍ നിന്നും സംസ്‌ഥാന സര്‍ക്കാര്‍ ഫണ്ട്‌ അനുവദിച്ചത്‌. കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഈ പാലത്തിന്‌ 207.2 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയും ഇരുവശങ്ങളിലും 1.125 മീറ്റര്‍ വീതിയുള്ള നടപ്പാതയുള്‍പ്പെടെ ആകെ 12
മീറ്റര്‍ വീതിയുണ്ട്‌. ഇതില്‍ തോട്ടപ്പുഴശേരി ഭാഗത്ത്‌ 344 മീറ്റര്‍ നീളത്തിലുള്ള അപ്രോച്ചു്‌ റോഡാണ്‌ അന്തിമ ഘട്ടത്തില്‍ എത്തിയിരിക്കുന്നത്‌. കോഴഞ്ചേരി ഭാഗത്ത്‌ 90 മീറ്റര്‍ നീളത്തിലുള്ള അപ്രോച്ച്‌ റോഡ്‌ നിര്‍മ്മാണവും നടക്കുന്നുണ്ട്‌.മാരാമണ്‍ കണ്‍വന്‍ഷന്‌ പമ്പയാറിന്റെ തീരത്തേക്കുള്ള വഴികള്‍ നിലനിര്‍ത്തുന്നതിന്‌ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച്‌ റോഡിന്റെ വശങ്ങളിലായി സര്‍വീസ്‌ റോഡുകള്‍ തയ്യാറായി നിലവിലുള്ള കോഴഞ്ചേരി പാലം 1948 ല്‍ നിര്‍മിച്ചതാണ്‌. ഈ പാലത്തിന്‌ 5.5 മീറ്റര്‍ കാര്യേജ്‌ വേ വീതി മാത്രമാണുളളത്‌. ഇരുവശത്തേക്കുമുള്ള സുഗമമായ ഗതാഗതത്തിന്‌ ഇത്‌ അപര്യാപ്‌തമാണ്‌. ഇത്‌ സ്‌ഥിരമായ ഗതാഗതക്കുരുക്കിന്‌ കാരണമാണ്‌. പുതിയ പാലം വരുന്നതോടുകൂടി കോഴഞ്ചേരി ജംഗ്‌ഷനിലെ ഗതാഗതക്കുരുക്കിന്‌ ശാശ്വത പരിഹാരമാകുമെന്നാണ്‌ പ്രതീക്ഷ. 32 മീറ്റര്‍ നീളത്തിലു ള്ള അഞ്ച്‌ സ്‌പാനുകളും, 23.6 മീറ്റര്‍ നീളത്തിലുള്ള രണ്ട്‌ ലാന്‍ഡ്‌ സ്‌പാനുകളുമാണ്‌ പാലത്തിനുള്ളത്‌. നിലവിലുള്ള കോഴഞ്ചേരി പാലത്തിന്റെ അതേ രൂപമാണ്‌ പുതിയ പാലവും പൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാവുക. ബി.എം ആന്‍ഡ്‌ ബി.സി നിലവാരത്തിലാണ്‌ സമീപന പാത നിര്‍മിക്കുക. ഇതോടൊപ്പം സംരക്ഷണ ഭിത്തിയും നിര്‍മിക്കുന്നുണ്ട്‌.

Ads by Google
Advertisement
Saturday 07 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW