Wednesday, March 11, 2026 Last Updated 10 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 04.45 AM

പഴയ രൂപം മാറി, മണല്‍പ്പുറത്തേക്ക്‌ പുതിയ പാലം

uploads/news/2026/02/824287/1.jpg

മാരാമണ്‍: കണ്‍വന്‍ഷന്‍ നഗറിലേക്ക്‌ നിര്‍മ്മിക്കുന്ന പാലത്തിന്‌ ഇനി പുതിയ രൂപം. തെങ്ങിന്‍കുറ്റികളും തടികളും തൂണുകളാക്കി മുകളില്‍ പലകയും ഇരുമ്പു പാളികളും അടുക്കി നിര്‍മ്മിച്ചിരുന്ന പാലം ഇനി ഓര്‍മ്മയാകും. ഇനി മുതല്‍ മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനായി എത്തുന്നവര്‍ക്കായി ആധുനിക സാങ്കേതികവിദ്യ യുടെ പുത്തന്‍പാലങ്ങളാണ്‌ താത്‌കാലികാടിസ്‌ഥാനത്തില്‍ പമ്പാനദിക്കു കുറുകെ തയാറാക്കിയത്‌ .
തെങ്ങിന്‍കുറ്റികള്‍ക്കു പകരം 700 മില്ലിമീറ്റര്‍ വ്യാസമുള്ള വലിയ മൈല്‍ഡ്‌ സ്‌റ്റീല്‍ പൈപ്പുകളും ബെയ്‌ലി പാലത്തിന്‍റെ മാതൃകയിലുള്ള ഇരുമ്പു ഗര്‍ഡറുകളുമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ .
ചേപ്പള്ളി പുരയിടത്തില്‍ നിന്നും നഗറിലേക്കുള്ള പാലം ആദ്യം പൂര്‍ത്തിയായി. നെടുമ്പ്രയാര്‍ കരയില്‍ നിന്നും മാരാമണ്‍ റിട്രീറ്റ്‌ സെന്ററില്‍ നിന്നുമുള്ള പാലങ്ങളും തുറന്നു. വരും വര്‍ഷങ്ങളിലും ഇതേ തരത്തില്‍ പാലം ഉപയോഗിക്കാന്‍ കഴിയും വിധമാണ്‌ കരാര്‍.മാരാമണ്‍ റിട്രീറ്റ്‌ സെന്ററിനു മുമ്പിലൂടെയുള്ള പ്രധാന പാലത്തിനു നാല്‌ മീറ്ററും മറ്റുള്ളവക്ക്‌ മൂന്ന്‌ മീറ്ററൂമാണ്‌ വീതി.വിശ്വാസികള്‍ക്ക്‌ കൂടുതല്‍ സുരക്ഷിതമായി കണ്‍വന്‍ഷന്‍ നഗറിലേക്ക്‌ എത്തുന്നതിന്‌ ആധുനിക പാലങ്ങള്‍ സഹായകമാകും.

Ads by Google
Advertisement
Saturday 07 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW