Tuesday, March 10, 2026 Last Updated 46 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 04.45 AM

പഠനം ആനന്ദദായകമാകണം: മാണി സി. കാപ്പന്‍ എം.എല്‍.എ.

uploads/news/2026/02/824286/4.jpg

കൂവത്തോട്‌ : പഠനം രസകരവും ആനന്ദദായകവുമാകാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന്‌ മാണി സി. കാപ്പന്‍ എം.എല്‍.എ. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭി മുഖ്യത്തില്‍ കൂവത്തോട്‌ ഗവണ്‍മെന്റ്‌ എല്‍.പി സ്‌കൂളില്‍ ആരംഭിച്ച വര്‍ണ്ണക്കൂടാരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരീക്ഷ മുഖ്യ ലക്ഷ്യമാകുമ്പോള്‍ പഠനം ഭാരമാവുന്നു. അധ്യാപകരും രക്ഷിതാക്കളും പഠന കാര്യങ്ങള്‍ പറഞ്ഞ്‌ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കരുതെന്ന്‌ എം.എല്‍.എ പറഞ്ഞു. സ്‌കൂളിന്റെ ഭൗതികഅക്കാദമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രീ-െ്രെപമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനം ആനന്ദകരമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആരംഭിച്ച വര്‍ണ്ണക്കൂടാരമാണ്‌ നൂറ്റാണ്ടുകളുടെ പഴക്കമുള്ള സ്‌കൂളില്‍ ആരംഭിച്ചത്‌.ചടങ്ങില്‍ മീനച്ചില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുബി സുരേഷ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ പെണ്ണമ്മ ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തി. ബ്‌ളോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ അല്‍ഫോന്‍സാ ജോസ്‌, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എം.എസ്‌ വിജയകുമാരി, ധന്യ പി.വാസു, ഓമന സോമന്‍, സി.ബി ബിജു, കെ.ജെ പ്രസാദ്‌, അസിസ്‌റ്റന്റ്‌ എഡ്യൂക്കേഷന്‍ ഓഫീസര്‍, വിനീത മര്‍ക്കോസ്‌, കെ.ബി സജി, കെ.രാജ്‌കുമാര്‍, ഡിന്റോ ഡേവിസ്‌, നിഷ ജയ്‌ മോന്‍, റീജ തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 07 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW