Wednesday, March 11, 2026 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 04.45 AM

പെട്ടിക്കടയിലെ ഗ്യാസ്‌ സിലിണ്ടറിന്‌ തീപിടിച്ചു; വലിയ അപകടം വഴിമാറി വഴിയാത്രക്കാരന്റെ സമയോചിത ഇടപെടല്‍

uploads/news/2026/02/824285/3.jpg

രാമപുരം: വഴിയാത്രക്കാരന്റെ സമയോചിത ഇടപെടലില്‍ വലിയ അപകടം ഒഴിവായി. പാലാ തൊടുപുഴ റൂട്ടില്‍ പിഴകിന്‌ സമീപം ബം?ാംകുന്നില്‍ പെട്രോള്‍ പമ്പിന്‌ സമീപമാണ്‌ സംഭവം. ഇന്നലെ രാവിലെ 9.30 ഓടെ പമ്പിന്‌ എതിര്‍വശം പ്രവര്‍ത്തിച്ചിരുന്ന പെട്ടിക്കടയിലെ ഗ്യാസ്‌ സിലണ്ടറിന്‌ തീ പിടിച്ചു. തീ കടയിലേക്കും പടര്‍ന്നു പിടിച്ചു. ഈ സമയം ബൈക്കില്‍ ഇതുവഴി എത്തിയ തൊടുപുഴ സ്വദേശി സമീര്‍ തീ ആളിപ്പടരുന്നത്‌ കണ്ട്‌ വണ്ടി നിര്‍ത്തി ഓടി എത്തുകയായിരുന്നു. ഗ്യാസ്‌ കുറ്റിയുടെ മുകള്‍വശത്ത്‌ ഗ്യാസും തീയും ശക്‌തമായി ചീറ്റുന്ന സാഹചര്യമായിരുന്നു. ഉടന്‍ തന്നെ സമീര്‍ ഗ്യാസ്‌ കുറ്റി സമീപത്തെ പറമ്പിലേക്ക്‌ എടുത്ത്‌ എറിയുകയും കെടുത്തുകയുമായിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചാല്‍ സമീപത്തെ വീടുകള്‍ക്കും എതിര്‍ത്ത പെട്രോള്‍ പമ്പിനും അപകട ഭീഷണിയായിരുന്നു. സമീറിന്റെ ഇടപെടലില്‍ അപകട സാഹചര്യം ഒഴിവായി. സമീറിന്റെ കൈകളില്‍ പൊള്ളലേറ്റിട്ടുണ്ട്‌.പിഴക്‌ സ്വദേശിനി സജീവനി ഗോപിയുടെ ഉടമസ്‌ഥതയിലുള്ളതാണ്‌ പെട്ടിക്കട. ചെറുകടികള്‍ പാചകം ചെയ്യുന്നതിനിടയിലാണ്‌ തീപിടുത്തം ഉണ്ടായത്‌. കട പൂര്‍ണ്ണമായി കത്തിയ നിലയിലാണ്‌. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ്‌ തീ അണച്ചത്‌.

Ads by Google
Advertisement
Saturday 07 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW