Wednesday, March 11, 2026 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 04.45 AM

35 ലക്ഷം തട്ടിയ കേസില്‍ മഹാരാഷ്‌ട്ര സ്വദേശി അറസ്‌റ്റില്‍

uploads/news/2026/02/824284/2.jpg

കോട്ടയം: ഷെയര്‍ ട്രേഡിങ്‌ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ റിസ്‌കില്ലാതെ കൂടുതല്‍ ലാഭം ഉണ്ടാക്കാം എന്ന്‌ പറഞ്ഞു വിശ്വസിപ്പിച്ച്‌ 35 ലക്ഷം തട്ടിയ കേസില്‍ മഹാരാഷ്‌ട്ര സ്വദേശി അറസ്‌റ്റില്‍.
വൈക്കം സ്വദേശിയില്‍ നിന്നു പണം തട്ടിയ മഹാരാഷ്ര്‌ട സ്വദേശി സാഗര്‍ ഗണേഷ്‌ അമ്പികയെ (25)യാണ്‌ പ്രതിയുടെ പൂനെയിലെ വീട്ടില്‍ നിന്നും അറസ്‌റ്റ് ചെയ്‌തത്‌. 2024 ലാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്‌.
പ്രതികളുടെ ഫോണ്‍ നമ്പരില്‍ നിന്നും വാട്‌സ് ആപ്പ്‌ കോള്‍ വിളിച്ച്‌ കമ്പനിയെക്കുറിച്ച്‌ വിശദീകരിച്ചും, ഈ കമ്പനിയില്‍ പണം ഇന്‍വെസ്‌റ്റ് ചെയ്‌താല്‍ ഷെയര്‍ മാര്‍ക്കറ്റിലെ പോലെ റിസ്‌ക് ഇല്ലാതെ ഫിക്‌സഡ്‌ ആയിട്ട്‌ നേട്ടമുണ്ടാക്കാമെന്ന്‌ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്‌.
തുടര്‍ന്ന്‌ ഇടപാടുകാരന്‍ മലയാളി ആണെന്ന്‌ അറിഞ്ഞ്‌ മലയാളത്തില്‍ ഇതേ കാര്യങ്ങളെപ്പറ്റി ഫോണില്‍ സംസാരിപ്പിച്ചും. ഫോണിലൂടെ നല്‍കിയ ഒരു ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യിച്ച്‌ അതിലൂടെ പലതവണകളായി പല അക്കൗണ്ടുകളിലേക്ക്‌ പണം അയച്ചു വാങ്ങുകയായിരുന്നു. വിശ്വാസ്യതയ്‌ക്കായി ചെറിയ തുകകള്‍ ലാഭവിഹിതം എന്ന പേരില്‍ തിരികെ നല്‍കുകയും ചെയ്‌തിരുന്നു.
ഇടപാടുകാരന്‍ പണം പിന്‍വലിക്കാന്‍ അപേക്ഷ കൊടുത്തപ്പോള്‍ പണം അക്കൗണ്ടില്‍ വരാത്തതിനെ തുടര്‍ന്ന്‌ പ്രതികളുടെ ഫോണ്‍ നമ്പരിലേക്ക്‌ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതെ വന്നതോടെയാണ്‌ തട്ടിപ്പാണെന്ന്‌ മനസിലായത്‌.
തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ര്‌ടയില്‍ എത്തിയ പ്രത്യേക പോലീസ്‌ സംഘത്തിന്‌ പ്രതിയിലേക്ക്‌ എത്തുവാന്‍ നിരവധി തടസങ്ങള്‍ നേരിട്ടെങ്കിലും തങ്ങള്‍ക്ക്‌ ലഭിച്ച വളരെ ചെറിയ വിവരങ്ങളെ പോലും ഉപയോഗിച്ചു സംഘം പ്രതിയുടെ വീട്‌ കണ്ടെത്തിയെങ്കിലും അയാള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല പിന്നീട്‌ പ്രതി ജോലിചെയ്യുന്ന ഐടി കമ്പനിയുടെ അഡ്രസ്‌ കണ്ടെത്തി അവിടെ നിന്നും പുതിയ അറസ്‌റ്റ് ചെയ്യുകയാണ്‌ ഉണ്ടായത്‌.

Ads by Google
Advertisement
Saturday 07 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW