-->
കോട്ടയം: സംസ്‌ഥാന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്‌തമായി നടപ്പാക്കുന്ന അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂള്‍ ആരോഗ്യ പദ്ധതിക്ക് ജില്ലയില്‍ തുടക്കം. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിച്ചു. നാട്ടകം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കോട്ടയം നഗരസഭ അധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ കുട്ടികളുടെ ഹെല്‍ത്ത് സ്‌ക്രീനിങ്ങാണ് നടത്തുന്നത്. അക്ഷരം ആരോഗ്യം പരിപാടി വഴി പരിശോധന നടത്തിയ കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കും.
ഹെല്‍ത്ത് കാര്‍ഡില്‍ കുട്ടിയുടെ ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്തും. ഈ കാര്‍ഡ് തുടര്‍ന്ന് ഇലക്രേ്‌ടാണിക്ക് ഹെല്‍ത്ത് കാര്‍ഡ് ആയി മാറ്റും. എല്ലാ സ്‌കൂളുകളിലും ഹെല്‍ത്ത് അസംബ്ലി, ഹെല്‍ത്ത് കോര്‍ണര്‍ ഉണ്ടായിരിക്കും. ഓരോ സ്‌കൂളിലും ഹെല്‍ത്ത് മെന്റര്‍മാരായി അധ്യാപകരെ തെരഞ്ഞെടുത്ത് അവര്‍ക്ക് വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് തയ്യറാക്കിയ മോഡ്യൂള്‍ പ്രകാരം പരിശീലനവും നല്‍കും. വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനായി ഹെല്‍ത്ത് അംബാസഡര്‍മാരായി എല്ലാ ക്ലാസില്‍ നിന്നും ഒന്നോ രണ്ടോ കുട്ടികളെയും തെഞ്ഞെടുക്കും.