-->
ഇടുക്കി: യുവതലമുറയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി ആരോഗ്യവ കുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്‌തമായി നടപ്പാക്കുന്ന അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂള്‍ ആരോഗ്യ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്‌ഘാടനം തൊടുപുഴ ഡോ. എ.പി.ജെ അബ്‌ദുല്‍ കലാം ജി എച്ച്.എസ്.എസ് സ്‌കൂളില്‍ നഗരസഭ ആരോഗ്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ മേഴ്‌സി സെബാസ്‌റ്റ്യന്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് കെ.എന്‍ അധ്യക്ഷത വഹിച്ചു.
ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹെല്‍ത്ത് സ്‌ക്രീനിങ് നടത്തുന്നതിനായുള്ള ആരോഗ്യപരിശോധനാ കാര്‍ഡ് ഡി.എം.ഒ യുടെ നേതൃത്വത്തില്‍ നഗരസഭ ആരോഗ്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സണ് കൈമാറി. എ. പ. ജെ അബ്‌ദുള്‍ കലാം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ് ജനി രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശരത് ജി റാവു സമഗ്ര സ്‌കൂള്‍ ആരോഗ്യ പദ്ധതി വിശദീകരിച്ചു. കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് തയാറാക്കിയ ബോധവത്‌ക്കരണ പോസ്‌റ്ററുകളുടെ പ്രകാശനം ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഖയസ് ഇ.കെ നിര്‍വഹിച്ചു.
ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സിബി ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്‌ണന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അജി പി എന്‍,ക്വാളിറ്റി നോഡല്‍ ഓഫീസര്‍ ഡോ. അജയ് മോഹന്‍, യു.പി.എച്ച്.സി പാറക്കടവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അഞ്ചു, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് തൊടുപുഴ മെഡിക്കല്‍ ഓഫീസറും സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് മെമ്പറുമായ ഡോ. അയ്യപ്പദാസ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ ഷൈലാഭായി, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ കവിത, യുപി എച്ച് സി പാറക്കടവ് ജെ പി എച്ച് എന്‍ രജനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.