-->
ഉപ്പുതറ: മാട്ടുതാവളം കാപ്പിപ്പാറയില്‍ ജനവാസ കേന്ദ്രത്തില്‍ തീപടര്‍ന്ന് പിടിച്ചു. കാപ്പിപ്പാറ അക്കരയില്‍ ജോസുകുട്ടിയുടെ പുരയിടത്തിലെ ഒരു ഏക്കറോളം കുറ്റിക്കാടുകള്‍ കത്തിനശിച്ചു. തീ പടര്‍ന്ന് പിടിച്ചപ്പോള്‍ സ്‌ഫോടനം ഉണ്ടായത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. കട്ടപ്പന ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. ഇന്നലെ രാവിലെ 10ന് കാപ്പിപ്പാറയില്‍ കുരിശും തൊട്ടിക്ക് പിന്നിലായിട്ടാണ് തീ പടര്‍ത്ത് പിടിച്ചത്. സമീപത്തെ കട നടത്തുന്ന സ്‌ത്രീയാണ് തീ പടര്‍ന്ന് പിടിക്കുന്നത് ആദ്യം കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് വീടുകളുടെ പരിസരത്തേക്ക് തീകയറാതെ അടിച്ച് കൊടുത്തിയെങ്കിലും നിയന്ത്രണ വിധേയേമാക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല തീ പടര്‍ത്ത് പിടിച്ചപ്പോള്‍ സ്‌ഫോടനങ്ങളും ഉണ്ടായി.
ഇത് ജനങ്ങളെ ഭയപ്പാടിലാക്കി. നാട്ടുകാര്‍ ഉടന്‍ തന്നെ പോലീസിലും കട്ടപ്പന ഫയര്‍ ഫോഴ്‌സിലും വിവരമറിയിച്ചു. രണ്ട് വാഹനങ്ങളിലായി ഫയര്‍ഫോഴ്‌സ് സ്‌ഥലത്ത് എത്തുകയും തീയണക്കുകയുമായിരുന്നു.ജോസുകുട്ടിയുടെ പുരയിടത്തില്‍ പ്രവര്‍ത്തിക്കുന്ന പാറമടയില്‍ പാറ പൊട്ടിക്കാന്‍ എത്തിച്ച സ്‌ഫോടക വസ്‌തു കുറ്റിക്കാട്ടില്‍ പലയിടത്തായി ഒളിപ്പിച്ച് വെച്ചിരുന്നു. തീകത്തിയപ്പോള്‍ ഇവ പൊട്ടിയതാണ് സ്‌ഫോടനത്തിന് കാരണം ഒരേക്കറോളം കുറ്റിക്കാടുക കത്തി നശിച്ചു. 12 ഓടെ തീ നിയന്ത്രണ വിധേയമാക്കി. തന്നെ തീപിടിച്ചതാണോ ആരെങ്കിലും തീയിട്ടതാണോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. കട്ടപ്പന ഫയര്‍ഫോഴ്‌സ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ റ്റി. നൗഷാദ്, കെ. ശ്രീകാന്ത്, ഡിജോ പോള്‍സണ്‍, ആര്യാനന്ദ് മുരളി,അമീര്‍, അജിന്‍, ജിപ്‌സണ്‍, അഭിമോദ്, അമല്‍ സൈറസ് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.