-->
മാവേലിക്കര: കലയും കഠിനാധ്വാനവും ഒന്നിക്കുന്ന കാരാഴ്‌മ ലക്ഷദീപം ആയിരക്കണക്കിന് ഭക്‌തര്‍ക്ക് വിസ്‌മയക്കാഴ്‌ചയായി. കാരാഴ്‌മ ദേവീ ക്ഷേത്രത്തില്‍ ശ്രീദുര്‍ഗാ ഹൈന്ദവ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്നുവന്ന നവാഹ യജ്‌ഞ ത്തിന്റെ സമാപന ദിനത്തില്‍ സന്ധ്യയ്‌ക്ക് ദീപാരാധനയോടെ ക്ഷേത്രത്തിനു കിഴക്കു വശത്തുള്ള കൂറ്റന്‍ തടിചട്ടക്കൂട്ടില്‍ ഈറകൊണ്ട് രൂപകല്‍പന ചെയ്‌ത് കമ്പി വളയങ്ങള്‍ ഘടിപ്പിച്ച് അതില്‍ മരോട്ടിവിളക്കുകള്‍ ഉറപ്പിച്ചാണ് ലക്ഷദീപം ഒരുക്കിയത്. ഗായകന്‍ കാവാലം ശ്രീകുമാര്‍ ലക്ഷദീപത്തിന് ഭദ്രദീപം തെളിച്ചു. ശ്രീദുര്‍ഗാ ഹൈന്ദവ സംഘടനയിലെ നൂറുകണക്കിന് അംഗങ്ങളുടെ മാസങ്ങളോളമുള്ള പരിശ്രമ ഫലമാണ് ലക്ഷദീപം. കൂടാതെ ക്ഷേത്രത്തിലേക്കുള്ള പാതകളിലും ക്ഷേത്ര മതില്‍ക്കെട്ടിലും ുറ്റമ്പലത്തിലും ക്ഷേത്രക്കുളത്തിലും ക്ഷേത്രത്തിന് സമീപമുള്ള വീടുകളിലും ഭക്‌തര്‍ ദീപങ്ങള്‍ ഒരുക്കിയിരുന്നു. ലക്ഷദീപത്തിനുശഷം വെടിക്കെട്ട് നടന്നു. പിന്നീട് നവാഹയജ്‌ഞപന്തലില്‍ നിന്നുള്ള ഭദ്രദീപം ക്ഷേത്രത്തിനുള്ളിലേക്ക് എഴുന്നെള്ളിച്ചശേഷം ദേവിക്ക് കുങ്കുമാഭിഷേകം നടന്നു.