Thursday, March 12, 2026 Last Updated 8 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 04.44 AM

ചുനക്കരയിലും പടനിലത്തും ഭൂഗര്‍ഭ എ.ബി കേബിള്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു

uploads/news/2026/02/824277/3.jpg

ചാരുംമൂട്‌: ചുനക്കര തിരുവൈരൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തിലും നൂറനാട്‌ പടനിലം പരബ്രഹ്‌മ ക്ഷേത്രത്തിലും ഭൂഗര്‍ഭ - എ.ബി കേബിള്‍ പദ്ധതി പൂര്‍ത്തീകരണ ഉദ്‌ഘാടനം നടന്നു. ഇതോടെ രണ്ടു ക്ഷേത്രങ്ങളിലെയും ഉയരമുള്ള നന്ദികേശ കെട്ടുകാഴ്‌ ചകള്‍ കടന്നുവരുമ്പോള്‍ വൈദ്യുതിബന്ധം ദിവസം മുഴുവന്‍ തടസപ്പെടുന്നതിനു പരിഹാരമായി. ദീര്‍ഘകാലമായി കാത്തിരിക്കുന്ന പദ്ധതിയാണ്‌ യാഥാര്‍ഥ്യ മായിരിക്കുന്നത്‌. പദ്ധതിയുടെ നിര്‍മ്മാണോദ്‌ഘാടന വേളയില്‍ പ്രഖ്യാപിച്ചിരുന്നത്‌ പോലെ 100 ദിവസത്തിനുള്ളില്‍ത്തന്നെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്‌തു. ചുനക്കര ക്ഷേത്രത്തിലും പരിസരത്തുമായി 68 ലക്ഷം രൂപയുടെ പദ്ധതിയില്‍ 100 വൈദ്യുതി പോസ്‌റ്റുകളും , 4.5 കിലോമീറ്റര്‍ എ.ബി കേബിളും 11 കെ.വി. ഭൂഗര്‍ഭ കേബിള്‍ 150 മീറ്ററും എല്‍.ടി ഭൂഗര്‍ഭ കേബിള്‍ 650 മീറ്ററും സ്‌ഥാപിച്ചു.
പടനിലം ക്ഷേത്രത്തിലും പരിസരത്തുമായി 1.35 കോടി രൂപയുടെ പദ്ധതിയില്‍ 200 വൈദ്യുതി പോസ്‌റ്റുകളും, എട്ട്‌ കിലോമീറ്റര്‍ ഏരിയല്‍ ബെഞ്ച്‌ഡ് കേബിള്‍, 1.400 മീറ്റര്‍ ഭൂഗര്‍ഭ കേബിളും, നാല്‌ ട്രാന്‍സ്‌ഫോര്‍മറുകളുമാണ്‌ സ്‌ഥാപിച്ചത്‌.
ചുനക്കര - പടനിലം ക്ഷേത്ര മൈതാനികളില്‍ നടന്ന ചടങ്ങില്‍ എം.എസ്‌. അരുണ്‍കുമാര്‍ എം.എല്‍.എ ഉദ്‌ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.മഹേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹരിപ്പാട്‌ ഇലക്‌ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍ എ.നൗഷാദ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റു മാരായ എസ്‌.ശോഭന, രാജേഷ്‌ കുമാര്‍, സൂസമ്മ ചാക്കോ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എസ്‌.രാമകൃഷ്‌ണന്‍ ചുനക്കര ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ യു.അനില്‍കുമാര്‍, സെക്രട്ടറി ആര്‍.സുരേഷ്‌കുമാര്‍, പടനിലം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്‌ രാധാകൃഷ്‌ണന്‍ രാധാലയം, ഗ്രാമ -ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങള്‍, കെ.എസ്‌.ഇ.ബി ഉദ്യോഗസ്‌ഥര്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 07 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW