Wednesday, March 11, 2026 Last Updated 31 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.22 AM

എസ്‌.എന്‍. ഗിരി ശിവക്ഷേത്രത്തിലെ കെട്ടുകാഴ്‌ച ഭക്‌തിനിര്‍ഭരമായി

uploads/news/2026/02/824228/3.jpg

ചെന്നീര്‍ക്കര : എസ്‌.എന്‍ ഗിരി ശിവക്ഷേത്രത്തിലെ കെട്ടുകാഴ്‌ച്ച ഭക്‌തി നിര്‍ഭരം. ആലുംകുറ്റി, അമ്പലത്തുംപാട്‌ എന്നിവിടങ്ങളില്‍ നിന്ന്‌ ഉള്‍പ്പെടെ എത്തിയ വലിയ ഇരട്ടക്കാളകള്‍ ഉള്‍പ്പെടെ കെട്ടുരുപ്പടികളള്‍ കെട്ടുകാഴ്‌ച്ചയ്‌ക്ക് കൊഴുപ്പേകി.
ഫ്‌ലോട്ടുളും, താളമേളങ്ങളും ശ്രദ്ധേയമായി. മുറിപ്പാറ, ചെന്നീര്‍ക്കര, കലാവേദി, പന്നിക്കുഴി, കുഴിമുറി, കിഴക്കേക്കര ഭാഗം, പമ്പുമല എന്നിവിടങ്ങളില്‍ നിന്നാണ്‌ കെട്ടുരുപ്പടികള്‍ കെട്ടുകാഴ്‌ച്ചയില്‍ പങ്കെടുത്തത്‌.
കെട്ടുകാഴ്‌ച്ചയ്‌ക്ക് ശേഷം, ആറാട്ടിനെഴുന്നെള്ളിപ്പ്‌, തിരുആറാട്ട്‌, ആറാട്ട്‌ വരവേപ്പ്‌, തൃക്കൊടിയിറക്ക്‌, ഗാനമേള എന്നിവയും നടന്നു. ഇതോടെ ശ്രീനാരായണ മഹാദേവര്‍ ക്ഷേത്രത്തിലെ അഞ്ചുനാള്‍ നീണ്ടുനിന്ന തിരു ഉത്സവം സമാപിച്ചു.

Ads by Google
Advertisement
Friday 06 Feb 2026 11.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW