-->
വാഴമുട്ടം: ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് കിടങ്ങേത്ത് ജങ്‌ഷന് സമീപം വീട്ടുമതിലിലേക്ക് ഇടിച്ചു കയറി. വാഴമുട്ടം ഈസ്‌റ്റ് ചരിഞ്ഞ കാലായില്‍ പടിഞ്ഞാറ്റേതില്‍ തോമസിന്റെ വീട്ടുമുറ്റത്തേക്കാണ് ടിപ്പര്‍ ഇടിച്ചു കയറിയത്. വീടിന്റെ മതിലും ഗേറ്റും തകര്‍ന്നിട്ടുണ്ട്. ലോറി നിയന്ത്രണം വിട്ട് വരുന്നതുകണ്ട് വീട്ടുകാര്‍ പെട്ടെന്ന് മാറിയതിനാല്‍ വലിയ അപകടം ഒഴിവായി.ഇന്നലെ വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. വള്ളിക്കോട് കോട്ടയം ഭാഗത്ത് നിന്നും പാറപ്പൊടിയുമായി മണകുപ്പ റോഡ് വഴി കിടങ്ങേത്ത് ജങ്‌ഷന്‍ ഭാഗത്തേക്ക് വരവെയാണ് അപകടം.