-->
പത്തനംതിട്ട: എല്‍.ഡി.എഫ് മധ്യമേഖല വികസന മുന്നറ്റ ജാഥ ഇന്ന് ആറന്‍മുള മണ്ഡലത്തിലെ പത്തനംതിട്ടയില്‍ നിന്നും ആരംഭിക്കും. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയാണ് ക്യാപ്‌റ്റന്‍. വൈകിട്ട് മൂന്നിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്‌റ്റാന്‍ഡ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന് ് നാലിന് റാന്നി, അഞ്ചിന് കോന്നി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ആദ്യ ദിവസത്തെ പര്യടനം സമാപിക്കും. നാളെ രാവിലെ ഒമ്പതിന് പത്തനംതിട്ട അഴൂര്‍ ഗവ. ഗസ്‌റ്റ് ഹൗസില്‍ പ്രമുഖ വ്യക്‌തികളുമായി ജാഥാംഗങ്ങള്‍ അഭിമുഖം നടത്തും. പത്തിന് അടൂരില്‍ നിന്നും ജാഥ ആരംഭിക്കും. വൈകിട്ട് മൂന്നിന് തിരുവല്ലയിലെ സ്വീകരണത്തിന് ശേഷം കോട്ടയം ജില്ലയില്‍ പ്രവേശിക്കും.