-->
റാന്നി: വില്‌പനയ്‌ക്കായി പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയ പത്തനംതിട്ട സ്വദേശിയായ പ്രതിയെ റാന്നി പോലീസ് പിടികൂടി. പത്തനംതിട്ട സന്തോഷ് ജംങ്‌ഷനില്‍ ശ്രീകൃഷ്‌ണമഠത്തില്‍ ദേവീകൃഷ്‌ണ (26) ആണ് അറസ്‌റ്റിലായത്. വിദേശത്തുനിന്നു മെഡിക്കല്‍ ബിരുദം സമ്പാദിച്ച ശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.കേസിനാസ്‌പദമായ സംഭവം നടന്നത് കഴിഞ്ഞ 26 നാണ്.
കഞ്ചാവ് വില്‌പനയ്‌ക്കായി കാറില്‍ കടത്തി കൊണ്ട് വരുന്നു എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പെരുമ്പുഴ യില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി റാന്നി പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളും പത്തനംതിട്ട സ്വദേശികളുമായ താന്നിമൂട്ടില്‍ മുഹമ്മദ് ആഷിഫ് ഷാജി (19) പടിഞ്ഞാറേവീട്ടില്‍ സഞ്‌ജുമനോജ്(24) എന്നിവരെയാണ് 125 ഗ്രാം ഹൈബ്രിഡ് ഗഞ്ചാവ് ഉള്‍പ്പടെ 2.075 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ജയിലിലായ പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തിയതില്‍ നിന്നും പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയ മറ്റ് പ്രതികളിലേക്ക് എത്തിച്ചേരുകയായിരുന്നു.
തുടര്‍ച്ചയായ അന്വേഷണത്തിലൂടെ ഈ കേസിലേക്ക് വില്‌പനയ്‌ക്കായി കഞ്ചാവ് എത്തിച്ച് നല്‍കിയയത് നാലാം പ്രതി ദേവീകൃഷ്‌ണ എന്ന് കണ്ടെത്തിയത്. പത്തനംതിട്ട പോലീസ് സേ്‌റ്റഷനില്‍ 2022 ല്‍ രജിസ്‌റ്റര്‍ ചെയ്‌ത കഞ്ചാവുക്കേസിലും ഇയാള്‍ പ്രതിയാണ്. ഒളിവില്‍ക്കഴിയുന്ന മൂന്നാം പ്രതിയ്‌ക്കായി പോലീസ് ഊര്‍ജ്‌ജിത അന്വേഷണം നടത്തിവരുന്നു. റാന്നി പോലീസ് ഇന്‍സ്‌പെക്‌ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ എസ്. ഐ. സിബി. , എ.എസ്.ഐ. ബിജുമാത്യു,സി. പി. ഒ ശ്രീരാജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.