-->
പത്തനംതിട്ട: ക്ഷേമനിധി അടച്ചിട്ടും പെന്‍ഷന്‍ ലഭിക്കാതെ വിരമിച്ച അംഗന്‍വാടി ജീവനക്കാര്‍.ബഡ്‌ജറ്റില്‍ പെന്‍ഷന്‍ തുക വകയിരുത്തണമെന്ന ആവശ്യം പലതവണ ഉന്നയിച്ചെങ്കിലും ഇതും ഉണ്ടായില്ല എന്നും റിട്ട. അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് ഗ്രൂപ്പ് ഇന്‍ കേരള സംസ്‌ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ നവംബറിലാണ് ഏറ്റവും ഒടുവിലായി പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നതി ന് ധനമന്ത്രി അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോര്‍ഡിന് 20 കോടി രൂപ അനുവദിച്ചത്. എന്നാല്‍ പെന്‍ഷന്‍ മുടങ്ങിയിട്ടും ഇത്തവണത്തെ ബജറ്റില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ വിരമിച്ച അംഗന്‍വാടി ജീവനക്കാരെ പരിഗണിച്ചതുമില്ല. പെന്‍ഷ ന്‍ വിതരണത്തിന് ഫണ്ടില്ലെന്നാണ് ക്ഷേമനിധി അധികൃതര്‍ നല്‍കുന്ന വിശദീകരണം.ആറ് മാസം തുടര്‍ച്ചയായി അവധി എടുത്തതാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്നും പറയുന്നു. തുടര്‍ച്ചയായി 6 മാസം ക്ഷേമനിധി അടച്ചില്ലെങ്കിലും പെന്‍ഷന്‍ ലഭിക്കില്ല എന്നാണ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ക്ഷേമനിധിയില്‍ ക്യത്യമായി തുക അടച്ചവര്‍ക്കുംപെന്‍ഷന്‍ ലഭിക്കുന്നില്ല.
മിനിമം പെന്‍ഷന്‍ 10000 രൂപയാക്കണമെന്ന് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നതായും റിട്ട. അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് ഗ്രൂപ്പ് ഇന്‍ കേരള സംസ്‌ഥാന ഭാരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സുപ്രീം കോടതി അനുവദിച്ച ഗ്രാറ്റുവിറ്റി ഉടന്‍ വിതരണം ചെയ്യണമെന്നും അവര്‍ പറഞ്ഞു. 2016 നുശേഷം ലീവ് എടുത്തു എന്ന കാരണത്താല്‍ പെന്‍ഷന്‍ തടഞ്ഞുവെച്ചിരിക്കുന്നത് മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണം, പെന്‍ഷന്‍ മുടക്കം ഇല്ലാതെ ലഭിക്കുന്നതിനുവേണ്ടി ഓരോ വര്‍ഷവും തുക ബഡ്‌ജറ്റില്‍ ഉള്‍പ്പെടുത്തണം, അങ്കണവാടി പെന്‍ഷനേഴ്‌സിന് ഒരേപോലെ ക്ഷേമപെന്‍ഷന്‍ കിട്ടുന്നതിനുള്ള നടപടി പുനഃസ്‌ഥാപിക്കണം, ക്ഷേമനിധി ബോര്‍ഡിന്റെ കറുത്തനിയമം പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അവഗണനയില്‍ പ്രതിഷേധിച്ച് നിരാഹാര സമരവും വോട്ട് ബഹിഷ്‌ക്കരണവും നടത്തുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംസ്‌ഥാന പ്രസിഡന്റ് എസ്. ശശികല, സെക്രട്ടറി കെ. ഡി. മേരി, ഭാരവാഹികളായ കുഞ്ഞന്നാമ്മ, കെ. കെ. രമണി, ഹെല്‍ന എന്നിവര്‍ പങ്കെടുത്തു.