-->
പത്തനംതിട്ട : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച വോട്ടര്‍പട്ടിക തീവ്ര പരിശോധന യിലെ അപാകതകള്‍ പരിഹരിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സംസ്‌ഥാന വ്യാപകമായി എല്‍.ഡി.എഫ് നടത്തിയ കളക്‌ടറേറ്റ് മാര്‍ച്ച് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്‌ഘാടനം ചെയ്‌തു, പൗരത്വ രജിസ്‌റ്റര്‍ നേരായ വഴിയിലൂടെ അല്ലാതെ തയ്യാറാക്കാനുള്ള ഗൂഢമായ പദ്ധതിയാണ് എസ് .ഐ. ആര്‍ . ഈ ആക്ഷേപം പൂര്‍ണ്ണമായും ശരിയാണ് എന്ന് ബോധ്യപ്പെടുത്തുന്ന നടപടികളാണ് ഇപ്പോള്‍ നടന്നു വരുന്നതെന്നും, 24 ലക്ഷത്തോളം ആളുകളെ വോട്ടര്‍പട്ടിയില്‍ നിന്ന് ഒഴിവാക്കുകയും 19 ലക്ഷത്തിന് അധികമുള്ള വോട്ടര്‍മാരുടെ പൗരത്വം പരിശോധിക്കണം എന്നത് അടക്കമുള്ള നടപടികളുമായിട്ടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോകുന്നത് ഇത് ഭാരതത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ജില്ലാ എല്‍.ഡി.എഫ് കണ്‍വീനര്‍ അലക്‌സ് കണ്ണമല അധ്യക്ഷത വഹിച്ചു. കെ. പി ഉദയഭാനു ആര്‍ ഉണ്ണികൃഷ്‌ണപിള്ള എക്‌സ് എം.എല്‍ എ , സുമേഷ് ഐശ്വര്യ, നിസാര്‍ നൂര്‍മഹല്‍ എം.വി സഞ്ചു, പി.കെ ജേക്കബ്,ഫ്രാന്‍സിസ് ആന്റണി ബിന്ദു ചന്ദ്രകുമാര്‍ ഹര്‍ഷകുമാര്‍ അജയകുമാര്‍ സോമന്‍ പാമ്പായിക്കോട്, തുടങ്ങിയവര്‍ നേതൃത്യം നല്‍കി.