Wednesday, March 11, 2026 Last Updated 15 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.21 AM

ഇളങ്ങുളം ധര്‍മശാസ്‌താ ക്ഷേത്രത്തില്‍ ആനയൂട്ടും ആറാട്ടും ഭക്‌തിനിര്‍ഭരം

uploads/news/2026/02/824218/2.jpg

ഇളങ്ങുളം: ധര്‍മശാസ്‌താ ക്ഷേത്രത്തില്‍ ആറാട്ടുത്സവത്തിന്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ ക്ഷേത്രമൈതാനത്ത്‌ കരിവീരന്മാര്‍ അണിനിരന്ന ആനയൂട്ട്‌ നടന്നു.
ഗുരുവായൂര്‍ ദേവസ്വം വലിയവിഷ്‌ണു, മുണ്ടയ്‌ക്കല്‍ ശിവനന്ദന്‍, മാറാടി അയ്യപ്പന്‍, ചിറക്കാട്ട്‌ നീലകണ്‌ഠന്‍, ചെറുകോല്‍ ശിവന്‍, കാളകുത്തന്‍ കണ്ണന്‍, വൈഷ്‌ണവം ഗോപി കൃഷ്‌ണന്‍ എന്നിങ്ങനെ ഏഴ്‌ ആനകളാണ്‌ ആനയൂട്ടിലും വൈകിട്ട്‌ നടന്ന പ്രൗഢഗംഭീരമായ ആറാട്ടെഴുന്നള്ളത്തിലും പങ്കെടുത്തത്‌. ജോസ്‌ കെ.മാണി എം.പി.ആനയൂട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ഉച്ചയ്‌ക്ക് നടന്ന മഹാപ്രസാദമൂട്ടില്‍ ആയിരങ്ങള്‍ പങ്കാളികളായി. വൈകിട്ട്‌ വെള്ളാങ്കാവ്‌ ഭഗവതിക്ഷേത്രക്കുളത്തിലായിരുന്നു ആറാട്ട്‌. ആറാട്ടുകടവില്‍ ഇളങ്ങുളം വിശ്വഹിന്ദു പരിഷത്ത്‌ ദീപക്കാഴ്‌ച, പന്തിരുനാഴി പായസം വഴിപാട്‌ എന്നിവ നടത്തി. ആറാട്ടെഴുന്നള്ളത്തില്‍ ആര്‍പ്പൂക്കര സതീഷ്‌ ചന്ദ്രന്റെ മയൂരനൃത്തം, കലാമണ്ഡലം കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മേജര്‍സെറ്റ്‌ പഞ്ചവാദ്യം, കുടമാറ്റം, രാമപുരം ബാലാജി ഗുരുകുലത്തിന്റെ പാണ്ടിമേളം എന്നിവയുണ്ടായിരുന്നു.
ഉപദേവാലയമായ മരുതുകാവില്‍ വെള്ളിയാഴ്‌ച ഉത്സവം നടക്കും. വൈകിട്ട്‌ ആറിന്‌ പുഷ്‌പാഭിഷേകം, ഏഴിന്‌ പത്തനംതിട്ട ഒറിജിനല്‍സിന്റെ ഗാനമേള, ഒന്‍പതിന്‌ വണികവൈശ്യസംഘം 78-ാം നമ്പര്‍ ഇളങ്ങുളം ശാഖയുടെ കുംഭകുടനൃത്തം എന്നിവയുണ്ട്‌.

Ads by Google
Advertisement
Friday 06 Feb 2026 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW