Saturday, March 14, 2026 Last Updated 8 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.21 AM

ശബരി റെയില്‍ മലയോര പ്രതീക്ഷകള്‍ പുത്തന്‍ ട്രാക്കില്‍

uploads/news/2026/02/824217/1.jpg

എരുമേലി: ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തോടെ, ശബരി റെയില്‍പ്പാതയ്‌ക്കായുള്ള കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു പുത്തന്‍ പ്രതീക്ഷ.വര്‍ഷാവര്‍ഷം എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്കും, റെയില്‍ ഭൂപടത്തില്‍ ഇല്ലാത്ത ഇടുക്കി ജില്ലക്കും പുത്തനുണര്‍വാണ്‌ സര്‍ക്കാര്‍ തീരുമാനം വഴി ഉണ്ടായിരിക്കുന്നത്‌. തലസ്‌ഥാനം വരെ വിഭാവനം ചെയ്യുന്ന, മൂന്നു ഘട്ടമായുള്ള പാതയുടെ ആദ്യ ഘട്ടമാണിത്‌.
അങ്കമാലിയില്‍ തുടങ്ങി എരുമേലിയില്‍ അവസാനിക്കുന്നതാണ്‌ നിര്‍ദിഷ്‌ട പാത. നിലവില്‍ അങ്കമാലി മുതല്‍ വാപ്പാലശേരി, നായത്തോട്‌, പിരാരൂര്‍, മറ്റൂര്‍ വഴി കാലടിവരെ ഏഴുകിലോമീറ്റര്‍ പാത നിര്‍മിച്ചിട്ടുണ്ട്‌. തുടര്‍ന്നു പാത എത്തുന്ന മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, പിഴക്‌ വരെ സ്‌ഥലം അളന്ന്‌ കല്ലിട്ടു തിരിച്ചിട്ടുണ്ട്‌. അവശേഷിക്കുന്ന ഭാഗത്തെ സ്‌ഥലമേറ്റെടുപ്പാണ്‌ വേഗത്തില്‍ നടത്തേണ്ടത്‌. ജനവാസം കുറഞ്ഞ മേഖലള്‍ പരാമവധി പ്രയോജനപ്പെടുത്താനാണ്‌. മുമ്പ്‌ ആലോചനകള്‍ ഉണ്ടായപ്പോഴെല്ലാം എതിര്‍പ്പുകളുമുണ്ടായിരുന്നു. സ്‌ഥലമേറ്റെടുപ്പിന്റെ ഭാഗമായി ഉടന്‍ പാലായില്‍ ഓഫീസ്‌ തുറക്കും.
ആകെ 14 സ്‌റ്റേഷന്‍;
ജില്ലയില്‍ അഞ്ചെണ്ണം

ആകെയുള്ള 14 സ്‌റ്റേഷനുകളില്‍ അഞ്ചെണ്ണമാണ്‌ ജില്ലയില്‍ വരിക. രാമപുരം പിഴക്‌, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലാണ്‌ സ്‌റ്റേഷന്‍ വിഭാവനം ചെയ്യുന്നത്‌. ഇടുക്കി കരിങ്കുന്നത്തെ സ്‌റ്റേഷനും ജില്ലയ്‌ക്കു പ്രയോജനപ്രദമാകും.കരിങ്കുന്നത്തു നിന്ന്‌ നെല്ലാപാറയിലേക്കുള്ള ബൈപ്പാസ്‌ റോഡിന്‌ സമീപമാണ്‌ കരിങ്കുന്നം സ്‌റ്റേഷന്‍ നിര്‍മിക്കുന്നത്‌.
പിഴകിലും ഭരണങ്ങാനത്തും ട്രെയിന്‍ ഇറങ്ങാം

ജില്ലയിലെ ശബരി റെയിലിന്റെ ആദ്യ സ്‌റ്റേഷനായ രാമപുരം സേ്‌റ്റഷന്‍ പിഴകിലാണ്‌. ഇവിടെ വരെ സ്‌ഥലം അളന്ന്‌ കല്ലിട്ടുതിരിച്ചു. രാമപുരം നാലമ്പലങ്ങള്‍, രാമപുരം പള്ളി എന്നിവിടങ്ങളിലേക്കു പോകുന്നവര്‍ക്കും കാര്‍ഷിക മേഖലയ്‌ക്കും പദ്ധതി ഗുണകരമാകും. നിര്‍ദിഷ്‌ട സ്‌റ്റേഷന്‍ രാമപുരത്തു നിന്നും നാലും കൂത്താട്ടുകുളത്തു നിന്ന്‌ 16 കിലോമീറ്ററും അകലെയാണ്‌. ജില്ലയിലെ രണ്ടാം സ്‌റ്റേഷനായ ഭരണങ്ങാനത്തെ സ്‌റ്റേഷന്‍ എവിടെ വരുമെന്ന്‌ വ്യക്‌തതയില്ല. ഇവിടേക്ക്‌ പാതയ്‌ക്കായി സര്‍വേ നടന്നിട്ടില്ല, സ്‌ഥലവും നിശ്‌ചയിച്ചിട്ടില്ല. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ റോഡില്‍ മേലമ്പാറയില്‍ സ്‌റേ്‌ഷന്‍ വരുമെന്നാണ്‌ കരുതുന്നത്‌. ഏറെ വിശ്വാസികളെത്തുന്ന ഭരണങ്ങാനം പള്ളിയിലും വാഗമണ്‍ ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്നവര്‍ക്ക്‌ സഹായകമാകും. പാലായില്‍ നിന്ന്‌ എട്ടും വാഗമണ്ണില്‍ നിന്ന്‌ -30, ഇലവീഴാപൂഞ്ചിറയില്‍ നിന്ന്‌ -29, ഇല്ലിക്കല്‍കല്ലില്‍ നിന്ന്‌ 25 കിലോമീറ്ററും അകലെയാണ്‌ സ്‌റ്റേഷന്‍. ജില്ലയിലെ മൂന്നാം സ്‌റ്റേഷനായ ചെമ്മലമറ്റം ഈരാറ്റുപേട്ട റോഡിലെ ചെമ്മലമറ്റത്തും സ്‌റ്റേഷന്‍ വരുമെന്നാണ്‌ പ്രാഥമിക നിഗമനം. സര്‍വേ നടന്നിട്ടില്ല. സ്‌ഥലവും നിശ്‌ചയിച്ചിട്ടില്ല. ഭരണങ്ങാനത്തു നിന്നു ചെമ്മലമറ്റത്തേയ്‌ക്കു ജനവാസം കുറഞ്ഞ മേഖലകളാകും തെരഞ്ഞെടുക്കുക.
കാഞ്ഞിരപ്പള്ളി,
ഇടുക്കി, എരുമേലി
തീര്‍ഥാടകര്‍ക്ക്‌
പ്രയോജനം

കെ.കെ. റോഡില്‍ പാറത്തോടിന്‌ സമീപമാവും സ്‌റ്റേഷന്‍ എന്ന്‌ കരുതുന്നു. സര്‍വേ നടന്നിട്ടില്ല. ചെമ്മലമറ്റം മുതല്‍ കാഞ്ഞിരപ്പള്ളി വരെയുള്ള പാതയുടെ കാര്യത്തില്‍ ഇതുവരെയും വ്യക്‌തത വന്നിട്ടില്ല.ഇടുക്കിയുടെ മലയോരമേഖലയിലുള്ളവര്‍ക്കാണ്‌ കാഞ്ഞിരപ്പള്ളി സ്‌റ്റേഷന്‍ ഏറെ പ്രയോജനപ്പെടുക.തേക്കടി, പരുന്തുംപാറ, കുട്ടിക്കാനം, പീരുമേട്‌ തുടങ്ങിയ വിനോദകേന്ദ്രങ്ങളിലേക്കെത്താന്‍ എളുപ്പം. ജില്ലയിലെ മലഞ്ചരക്ക്‌ വ്യാപാരം ശക്‌തിപ്പെടുന്നതിനൊപ്പം ഇടുക്കിയിലെ തേയിലയുടെയും സുഗന്ധവ്യഞ്‌ജനങ്ങളുടെയും വിപണനത്തിനും ഗുണംചെയ്യും. ശബരിമല തീര്‍ഥാടര്‍ക്കായി വിഭാവനംചെയ്‌ത പാതയുടെ അവസാന സ്‌റ്റേഷനാണിത്‌.നിലവില്‍ ചെങ്ങന്നൂര്‍, കോട്ടയം റെയിവേ സ്‌റ്റേഷനുകളില്‍ ഇറങ്ങി റോഡ്‌ മാര്‍ഗമാണ്‌ ലക്ഷകണക്കായ തീര്‍ത്ഥാടകര്‍ എരുമേളിയിലെത്തുന്നത്‌.
മടങ്ങി പോകുന്നതും ചെങ്ങന്നൂര്‍, കോട്ടയം സേ്‌റ്റഷനുകള്‍ വഴി.എരുമേലിയില്‍ സര്‍വേ നടന്നിട്ടില്ല,സ്‌ഥലവും നിശ്‌ചയിച്ചിട്ടില്ല. എരുമേലിയിലെ ചെറുവള്ളി എസേ്‌റ്ററ്റിലാണ്‌ നിര്‍ദിഷ്‌ട വിമാനത്താവളം പദ്ധതിയിടുന്നത്‌്. എരുമേലിയില്‍ നിന്ന്‌ 51 കിലോമീറ്റര്‍ അകലെയാണ്‌ പമ്പ, കോട്ടയത്തേയ്‌ക്കു 52 കിലോമീറ്ററും പത്തനംതിട്ടയിലേക്ക്‌ 35 കിലോമീറ്ററും മുണ്ടക്കയത്തേയ്‌ക്കു 16 കിലോമീറ്ററും ദൂരമേയുള്ളൂ.

Ads by Google
Advertisement
Friday 06 Feb 2026 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW