-->
പാമ്പാടി: താലൂക്ക് ആശുപത്രിയിയുടെ ദന്തല്‍, ഫാര്‍മസി വിഭാഗങ്ങള്‍ക്കു മുന്‍പിലുള്ള കടന്നല്‍കൂട് ഭീഷണിയാകുന്നു. ഇവിടെയുള്ള മരത്തിലാണ് കടന്നല്‍ കൂട് കൂട്ടിയിരിക്കുന്നത്.
ദിവസങ്ങളായ അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടും നീക്കാന്‍ നടപടി ഉണ്ടായില്ല. ശക്‌തമായ കാറ്റോ, പക്ഷികളുടെ ആക്രമണമോ ഉണ്ടായാല്‍ ഇവിടിയെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അപകടമുണ്ടാകാനാണ് സാധ്യത.
മൂന്നു വര്‍ഷം മുന്‍പ് ആശുപത്രിയുടെ ഐപി, അത്യാഹിത വിഭാഗങ്ങളുടെ കെട്ടിടത്തിനു മുകളില്‍ ഉയരത്തില്‍ കടന്നല്‍ കൂട് കൂട്ടിയിരുന്നു. അന്ന് ഈരാറ്റുപേട്ടയില്‍ നിന്നും വിദഗ്‌ദനെ വരുത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. അപകട സാധ്യത വര്‍ധിക്കുന്നതിനാല്‍ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാടിന്റെ ആവശ്യം.