Tuesday, March 10, 2026 Last Updated 52 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.21 AM

നഗരസഭയും ജനങ്ങളും കൈകോര്‍ത്തു; കായലോര ബീച്ചിന്റെ ശുചീകരണം തുടങ്ങി

വൈക്കം : വൈക്കം നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്‌മയില്‍ വൈക്കം കായലോര ബീച്ചിന്റെ ശുചീകരണം തുടങ്ങി.
നഗരസഭയുടെ കീഴിലുള്ള ആറ്‌ ഏക്കറില്‍ പരം സ്‌ഥലസൗകര്യമുള്ള കായലോര ബീച്ച്‌ വര്‍ഷങ്ങളായി പുല്‍ക്കെട്ടുകളും മാലിന്യങ്ങളും വലിയ കാടുകളും നിറഞ്ഞ്‌ ശോച്യാവസ്‌ഥയിലായിരുന്നു.
വൈക്കം ഗസ്‌റ്റ് ഹൗസിന്റെയും ബോട്ട്‌ ജെട്ടിയുടെയും സത്യാഗ്രഹസ്‌മാരക ഹാളിനോടും ചേര്‍ന്ന്‌ കിടക്കുന്ന കായലോര ബീച്ച്‌ വലിയ ലക്ഷ്യത്തോടെയായിരുന്നു നഗരസഭ ബീച്ച്‌ രൂപ കല്‍പ്പന ചെയ്‌തിരുന്നത്‌.
വേമ്പനാട്ട്‌ കായലിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ഈ സൗകര്യം വേണ്ടവിധം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ബീച്ചിന്റെ ഒരു ഭാഗത്ത്‌ വലിയ തോതില്‍ കാടുകള്‍ രൂപ പെട്ടതോടെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
വൈക്കത്തെ ടൂറിസം മേഖലയ്‌ക്ക് ഇണങ്ങുന്ന സൗകര്യങ്ങളോടെ കായലോര ബീച്ച്‌ മാറ്റിയെടുക്കാന്‍ കഴിയാത്തതിനേക്കുറിച്ചും പരാതിയുണ്ട്‌. നഗരസഭ ചെയര്‍മാന്‍ അബ്‌ദുള്‍ സലാം റാവൂത്തറിന്റെ നേതൃത്വത്തില്‍ ബീച്ച്‌ ശുചീകരിച്ച്‌ നഗരസഭയ്‌ക്ക് നേട്ടങ്ങളായി മാറ്റുകയാണ്‌ ലക്ഷ്യം. വ്യാഴാഴ്‌ച രാവിലെ ശുചീകരണ പ്രവര്‍ത്തനം നഗരസഭ ചെയര്‍മാന്‍ അബ്‌ദുള്‍ സലാം റാവൂത്തര്‍ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, തൊഴിലുറപ്പ്‌ തൊഴിലാളികള്‍, ഹരിതകര്‍മ്മസേന, റെസിഡന്‍സ്‌ അസോസിയേഷനുകള്‍, റോട്ടറിക്ലബ്ബുകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ബോട്ട്‌ ജെട്ടിമുതല്‍ ബീച്ച്‌ മൈതാനം വരെയുള്ള ശുചീകരണം തുടങ്ങിയത്‌. ആള്‍ ബലം കൊണ്ട്‌ കാടുകള്‍ ശുചീകരിക്കാന്‍ കഴിയാത്തതുകൊണ്ട്‌ യന്ത്രങ്ങളുടെ സഹായത്താല്‍ ഈ ഭാഗങ്ങളും ശുചീകരിക്കും. ശുചീകരണം രണ്ട്‌ ദിവസം നീളും.
ബീച്ചിന്റെ സൗകര്യം വിപുലപെടുത്തുന്നതിന്റെ ഭാഗമായി ഈ മേഖലകളില്‍ പലരും സ്‌ഥാപിച്ചിരുന്ന പെട്ടികടകള്‍ നീക്കം ചെയ്‌തു.
നഗരസഭ കവാടത്തില്‍ നിന്നും ചെയര്‍മാനും, കൗണ്‍സിലര്‍മാരും, ശുചീകരണ പ്രവര്‍ത്തകരും പ്രകടനമായാണ്‌ പണിസാധനങ്ങളുമായി ബീച്ചിന്റെ മൈതാനത്തേയ്‌ക്ക് പുറപ്പെട്ടത്‌. വൈസ്‌ ചെയര്‍ പേര്‍സണ്‍ സൗദാമിനി അഭിലാഷ്‌, നഗരസഭ സെക്രട്ടറി രതീഷ്‌ ആര്‍. നായര്‍, സ്‌റ്റാന്റിങ്ങ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ ബി. രാജശേഖരന്‍, ഡി. രഞ്‌ജിത്‌ കുമാര്‍, സോണി സണ്ണി, ഗീത പുരുഷന്‍, ബി. ഗിരിജാകുമാരി, രേണുക രതീഷ്‌, ഇടവട്ടം ജയകുമാര്‍, എസ്‌. ഹരിദാസന്‍ നായര്‍, പി. ഡി. പ്രസാദ്‌, വി. അനുപ്‌ , വിജിമോള്‍, കെ. എന്‍. മാധുരി എന്നിവര്‍ നേതൃത്വം നല്‍കി. ശുചീകരണം നാളെയും തുടരുമെന്ന്‌ ചെയര്‍മാന്‍ അറിയിച്ചു.

Ads by Google
Advertisement
Friday 06 Feb 2026 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW