Wednesday, March 11, 2026 Last Updated 5 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.21 AM

മൊബൈല്‍ സെപ്‌റ്റേജ്‌ ട്രീറ്റ്‌മെന്റ്‌ യൂണിറ്റ്‌ പ്രവര്‍ത്തന സജ്‌ജം

കോട്ടയം: നിറഞ്ഞ സെപ്‌റ്റിക്‌ ടാങ്ക്‌ എങ്ങനെ ക്ലീന്‍ ചെയ്യും, സ്വകാര്യ ഏജന്‍സികളെ വിളിച്ചു പണം കളയേണ്ട, നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയുടെ മൊബൈല്‍ സെപ്‌റ്റേജ്‌ ട്രീറ്റ്‌മെന്റ്‌ യൂണിറ്റ്‌ പ്രവര്‍ത്തന സജ്‌ജം.
നഗരസഭ നിശ്‌ചയിക്കുന്ന ഫീസ്‌ നല്‍കിയാല്‍ വീടുകളിലെത്തി മാലിന്യം ശേഖരിച്ച്‌ സംസ്‌കരിക്കും. മാലിന്യം ശാസ്‌്ത്രീയമായി സംസ്‌കരിച്ച്‌ അളവ്‌ ഗണ്യമായി കുറക്കുന്ന രീതിയാണ്‌ പ്ലാന്റിന്റേത്‌.
സംസ്‌കരിച്ചശേഷം പുറത്തുവരുന്ന വെള്ളം ട്രീറ്റ്‌മെന്റ്‌ ചെയ്‌ത് മറ്റാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാനാവും. കേന്ദ്രസംസ്‌ഥാന സര്‍ക്കാറുകളുടെ അംഗീകാരമുള്ള പദ്ധതിയാണിത്‌.
ഭൗമ എന്‍വിറോടെക്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുമായി ചേര്‍ന്നാണ്‌ നഗരസഭ ഈ മൊബൈല്‍ പ്ലാന്റ്‌ ആരംഭിച്ചത്‌. നഗരത്തിനുപുറത്തും പ്ലാന്റിന്റെസേവനം ലഭ്യമാകും. 6000 ലിറ്റര്‍ കപ്പാസിറ്റിയുള്ളതാണ്‌ പ്ലാന്റ്‌. ഒരു മണിക്കൂര്‍ കൊണ്ട്‌ 6000 ലിറ്റര്‍ മാലിന്യം സംസ്‌കരിക്കാനാകും. ഇതോടെ വലിയൊരു പ്രശ്‌നത്തില്‍നിന്നാണ്‌ നഗരവാസികള്‍ക്ക്‌ രക്ഷയാവുന്നത്‌. നഗരത്തില്‍ പലയിടങ്ങളിലും കക്കൂസ്‌ മാലിന്യം തള്ളുന്നത്‌ പതിവാണ്‌. ഈ പ്ലാന്റ്‌ ഉപയോഗപ്പെടുത്തിയാല്‍ മാലിന്യം തള്ളല്‍ ഒഴിവാക്കാനാകും.
പൊതുജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ചുള്ള ഓരോ നടപടികളുമായി മുന്നോട്ടുപോവുകയാണ്‌ നഗരസഭയെന്ന്‌ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍ പറഞ്ഞു.

Ads by Google
Advertisement
Friday 06 Feb 2026 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW