Wednesday, March 11, 2026 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.21 AM

വടയാര്‍ ഇന്‍ഫന്റ്‌ ജീസസ്‌ ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലിയുടെ നിറവില്‍

തലയോലപ്പറമ്പ്‌: വടയാര്‍ ഇന്‍ഫന്റ്‌ ജീസസ്‌ ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി നിറവിലേക്ക്‌. പ്രഥമ സ്‌കൂള്‍ മനേജരായിരുന്ന റവ. ഫാ. സിറിയക്‌ മണ്ണാശേരിയാല്‍ 1976-ല്‍ സ്‌ഥാപിതമായ വിദ്യാലയം അക്കാദമിക, അക്കാദമികേതര മികവുകളുമായി പതിനായിരങ്ങള്‍ക്ക്‌ അക്ഷരവെളി ച്ചമേകിക്കൊണ്ട്‌ വടയാര്‍ ഗ്രാമത്തിന്‌ അഭിമാനമായി അക്ഷര ജ്യോതിസായി നിലകൊള്ളുന്നു. വിദ്യാലയത്തിന്റെ 50-ാമത്‌ വാര്‍ഷികവും, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനവും ഫെബ്രുവരി 7 ന്‌ നടക്കും. വിദ്യാലയ വാര്‍ഷികം, സുവര്‍ണ്ണ ജൂബിലി ആഘോഷ സമാരംഭം, അധ്യാപക-രക്ഷാകര്‍തൃദിനം, എന്‍ഡോവ്‌മെന്റ്‌, അവാര്‍ഡ്‌ ദാനം എന്നിവ നടക്കും.
7 ന്‌ രാവിലെ 11ന്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ സ്‌കൂള്‍ മാനേജര്‍ റവ. ഫാ. സെബാസ്‌റ്റ്യന്‍ ചണ്ണാപ്പള്ളിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ വച്ച്‌ സഹകരണ -ദേവസ്വം - തുറമുഖ വകുപ്പ്‌ മന്ത്രി വി.എന്‍. വാസവന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. അഡ്വ.കെ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ജ് എം.പി സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കും സി.കെ. ആശ എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തും.
എറണാകുളം-അങ്കമാലി അതിരൂപത എഡ്യുക്കേഷന്‍ ഏജന്‍സി കോര്‍പ്പറേറ്റ്‌ മാനേജര്‍ റവ. ഫാ.തോമസ്‌ നങ്ങേലിമാലില്‍ അനുഗ്രഹപ്രഭാഷണം നടത്തും. സുവര്‍ണ്ണ ജൂബിലി സ്‌മരണികയുടെ കവര്‍ പേജ്‌ പ്രകാശനം കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമ്മ വര്‍ഗ്ഗീസും, സ്‌കോളര്‍ഷിപ്പ്‌ വിതരണ ഉദ്‌ഘാടനം തലയോലപ്പറമ്പ്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ്‌ വി ജേക്കബും, എന്‍ഡോവ്‌മെന്റ്‌ വിതരണോദ്‌ഘാടനം ഉദയനാപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി. രാജുവും നിര്‍വ്വഹിക്കും. കോട്ടയം ഡി.ഡി.ഇ ഹണി ജി അലക്‌സാണ്ടര്‍ സുവര്‍ണ്ണ ജൂബിലി ആഘോഷ സന്ദേശം നല്‍കും. കലാപരിപാടികളുടെ ഉദ്‌ഘാടനം പൂര്‍വ്വ വിദ്യാര്‍ഥി അജയകൃഷ്‌ണന്‍ നിര്‍വ്വഹിക്കും. ഉച്ചകഴിഞ്ഞ്‌ 2ന്‌ കുട്ടികളുടെ വിവിധ കലാപരിപാടികളും തുടര്‍ന്ന്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നിവയും നടക്കും.

Ads by Google
Advertisement
Friday 06 Feb 2026 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW