Thursday, March 12, 2026 Last Updated 56 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.21 AM

വില്‍പ്പാട്ടിന്റെ താളമേളങ്ങള്‍ക്കിടയില്‍ ഇന്ന്‌ വടക്കുപുറത്ത്‌ ദേശഗുരുതി

വൈക്കം: മൂത്തേടത്തുകാവ്‌ ഭഗവതി ക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന വിശിഷ്‌ട ചടങ്ങായ വടക്കുപുറത്ത്‌ ദേശഗുരുതി ഇന്ന്‌ നടക്കും. പാരമ്പര്യ ആചാരാനുഷ്‌ഠാന കലയായ വില്‍പ്പാട്ടിന്റെ താളമേളങ്ങള്‍ക്കിടയിലാണ്‌ വലിയഗുരുതി ചടങ്ങുകള്‍ നടക്കുന്നത്‌.
ഗുരുതിക്കുശേഷം കൊടുങ്ങല്ലൂരിലേക്ക്‌ ഭൂതഗണങ്ങളെ തിരിച്ചയക്കുന്നത്‌ വില്‍പ്പാട്ടിന്റെ പ്രത്യേക സ്‌തുതിയോടെയാണ്‌. കേരള വണിക വൈശ്യ സമുദായം 27-ാം നമ്പര്‍ വൈക്കം ശാഖയിലെ മുത്താരമ്മന്‍ വില്‍പ്പാട്ട്‌ സംഘമാണ്‌ വ്രതാനുഷ്‌ഠാനത്തോടെ വില്‍പ്പാട്ട്‌ ഭക്‌തിനിര്‍ഭരമാക്കുന്നത്‌. തലമുറകളായി കൈമാറിവന്ന പാരമ്പര്യവും അവകാശങ്ങളും ഈ സമുദായത്തിന്‌ മൂത്തേടത്തുകാവ്‌ ഭഗവതി ക്ഷേത്രത്തിലുണ്ട്‌.
തീയ്യാട്ട്‌ ഉണ്ണി ശശിധരശര്‍മയുടെ നേതൃത്വത്തില്‍ തീയ്യാട്ട്‌ ചടങ്ങുകള്‍ നടക്കുമ്പോള്‍ വില്‍പ്പാട്ട്‌ ആചാര്യന്‍ വൈക്കം മഹാദേവന്‍, വിഷ്‌ണു വേണു, രാഹുല്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ വില്‍പ്പാട്ട്‌ ചടങ്ങുകളും നടക്കുന്നു

Ads by Google
Advertisement
Friday 06 Feb 2026 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW