Sunday, March 15, 2026 Last Updated 11 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.20 AM

പത്രവിതരണ വാഹനം കൊക്കയിലേക്ക്‌ മറിഞ്ഞ്‌ അപകടം: ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

uploads/news/2026/02/824208/3.jpg

പീരുമേട്‌: പത്രവിതരണ വാഹനം 300 താഴ്‌ച കൊക്കയിലേക്ക്‌ മറിഞ്ഞ്‌ അപകടം അപകടത്തില്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടം നടന്ന്‌ മണിക്കൂറുകള്‍ കഴിഞ്ഞാണ്‌ വാഹനഡ്രൈവറെ കണ്ടെത്തി രക്ഷപ്പെടുത്തുന്നത്‌. പീരുമേട്‌ ഫയര്‍ഫോഴ്‌സ്, ഹൈവേ പോലീസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.
അപകടത്തില്‍ പരുക്കേറ്റ പാമ്പനാര്‍ സ്വദേശി അഗസ്‌റ്റിന്‍ സെബാസ്‌റ്റ്യന്‍ പീരുമേട്‌ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കൊട്ടാരക്കര ദിണ്ടുകല്‍ ദേശീയപാതയില്‍ കുട്ടിക്കാനത്തിനും തട്ടാത്തി കാനത്തിനും ഇടയിലാണ്‌ രാവിലെ കോട്ടയത്തുനിന്ന്‌ പത്രവുമായി എത്തിയ പിക്കപ്പ്‌ വാഹനം അപകടത്തില്‍പ്പെട്ടത്‌. നിയന്ത്രണം നഷ്‌ടമായ വാഹനം 300 അടി താഴ്‌ചയുള്ള കൊക്കയിലേക്കാണ്‌ പതിച്ചത്‌. പുലര്‍ച്ചെ മൂന്നിനാണ്‌ സംഭവം. അപകടം നടന്നശേഷം മണിക്കൂറുകള്‍ക്ക്‌ കഴിഞ്ഞാണ്‌ അപകടത്തില്‍പ്പെട്ട ആളെ കണ്ടെത്തുന്നത്‌. രാവിലെ പീരുമേട്‌, പാമ്പനാര്‍ മേഖലകളില്‍ പത്രം എത്താത്തതിനെ തുടര്‍ന്ന്‌ പത്ര വിതരണക്കാര്‍ പോലീസില്‍ അറിയിച്ചു.
തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വാഹനം അപകടത്തില്‍ പെട്ടതായി അറിയുന്നത്‌. പുലര്‍ച്ചെ അഞ്ചിനാണ്‌ അഗ്നിരക്ഷാ സേന സാഹസികമായി അപകടത്തില്‍പ്പെട്ട വാഹനത്തിലെ ഡ്രൈവറെ പുറത്തെ ത്തിക്കുന്നത്‌. പീരുമേട്‌ അഗ്നിരക്ഷാസേനാ ഓഫീസര്‍ വി.എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അസിസ്‌റ്റന്റ്‌ സ്‌റ്റേഷന്‍ ഓഫീസര്‍ പി. ബിനുകുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ ഓഫീസര്‍ സനല്‍ പി.എസ്‌, ജി.പി. ബൈജു, പി.കെ സന്തോഷ്‌, ടി.എം. ജിസ്‌മോന്‍, ജസ്‌റ്റിന്‍ തോമസ്‌, മഹേഷ്‌ മാധവന്‍, എ. അന്‍ഷാദ്‌, എസ്‌.ആര്‍ അഭിജിത്ത്‌, ആര്‍. രജീഷ്‌. എന്നിവരുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌.

Ads by Google
Advertisement
Friday 06 Feb 2026 11.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW