-->
പീരുമേട്: പഞ്ചായത്തില്‍ പുതിയ ഭരണസമതി വിനോദ സഞ്ചാരം, കുടിവെള്ളം, മാലിന്യ നിര്‍മാര്‍ജന മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന് ധാരണയായി. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തിലാണ് കരട് അവതരിപ്പിച്ചത്. യോഗത്തില്‍ വൈസ് പ്രസിഡന്റ് മനോജ് രാജന്‍ അധ്യക്ഷത വഹിച്ചു. മുറിഞ്ഞപുഴമുതല്‍ കരടിക്കുഴി വരെയുള്ള പ്രധാന വിനോദ സഞ്ചാര മേഖലകളില്‍ ബയോ ടോയ്‌ലറ്റ് സംവിധാനം ഏര്‍പ്പെടുത്തും. പഞ്ചായത്തിനെ മാലിന്യമുക്‌തമാക്കാന്‍ കര്‍മപദ്ധതി ആവിഷ്‌കരിക്കും. വളഞ്ചാങ്കാനം, പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. തെപ്പകുളം, പള്ളിക്കുന്ന്, പാമ്പനാര്‍ മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും തുക അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.