Friday, March 13, 2026 Last Updated 10 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.20 AM

പെരിഞ്ചാന്‍കുട്ടി ഭൂരഹിതര്‍ മന്ത്രിയുടെ ഓഫീസിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തി

ചെറുതോണി: പെരിഞ്ചാന്‍ കുട്ടി ഭൂരഹിത ആദിവാസി കുടുംബങ്ങളുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മന്ത്രി റോഷി അഗസ്‌റ്റിന്റെ ഓഫീസ്‌ പടിക്കലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. പെരിഞ്ചാന്‍ കുട്ടി സമരസമിതിയില്‍പ്പെട്ട അര്‍ഹരായ കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി പതിച്ചു നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ്‌ സമരം സംഘടിപ്പിച്ചത്‌. ചെങ്ങറ ഭൂ സമര നായകന്‍ എസ്‌. രാജീവ്‌ സമരം ഉദ്‌ഘാടനം ചെയ്‌തു.
പെരിഞ്ചാകുട്ടി പ്ലാന്റേഷനില്‍ കുടില്‍ കെട്ടിയ അര്‍ഹരായ ആദിവാസി കുടുംബങ്ങള്‍ക്ക്‌ ഒരേക്കര്‍ വീതം ഭൂമി പതിച്ചു നല്‍കുമെന്ന്‌ മുന്‍പ്‌ സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റവന്യൂ മന്ത്രി ഉള്‍പ്പെടെ ആദിവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനം കഴിഞ്ഞ എട്ടു വര്‍ഷമായി സര്‍ക്കാര്‍ പിന്നീട്‌ നടപ്പിലാക്കില്ലെന്ന്‌ ആരോപിച്ചാണ്‌ ആദിവാസി ഭൂ സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്‌റ്റിന്റെ ഓഫീസിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചത്‌. ചെറുതോണി ടൗണില്‍ നടന്ന യോഗത്തിന്‌ ശേഷം മന്ത്രിയുടെ ഓഫീസ്‌ പടിക്കല്‍ നടത്തിയ സമരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. പല തവണ ജില്ലാ കലക്‌ടറെ ഇക്കാര്യത്തിനായി സമീപിച്ചെന്നും ഇടുക്കിയില്‍ നിന്നുള്ള മന്ത്രി റോഷി അഗസ്‌റ്റിന്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലന്നും സമരസമിതി രക്ഷാധികാരി ജോസ്‌ ചാണ്ടി പറഞ്ഞു. സമരസമിതി നേതാക്കളായ എം.ബി രാജശേഖരന്‍, പി.എന്‍ മോസസ്‌, എ.കെ കൃഷന്‍ ടി.ജെ.പീറ്റര്‍ എലിസബത്ത്‌ മാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 06 Feb 2026 11.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW