Friday, March 13, 2026 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.20 AM

എല്ലക്കല്‍-മുല്ലക്കാനം റോഡ്‌ നിര്‍മാണം വൈകുന്നു

കുഞ്ചിത്തണ്ണി: എല്ലക്കല്‍-മുല്ലക്കാനം റോഡ്‌ നിര്‍മാണം വൈകിന്നതിനെതിരെ റോഡ്‌ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തേക്കിന്‍കാനത്ത്‌ റോഡ്‌ ഉപരോധിച്ചു.
മലയോര ഹൈവേയുടെ ഭാഗമായി എല്ലക്കല്‍ മുതല്‍ മുല്ലക്കാനം വരെ അഞ്ച്‌ കിലോമീറ്റര്‍ ദൂരം വരുന്ന റോഡും എല്ലക്കല്ലില്‍ മുതിരപ്പുഴയാറിന്‌ കുറുകെ പുതിയ പാലവും നിര്‍മിക്കുന്നതിനായി 39 കോടി രൂപ അനുവദിച്ച്‌ മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിര്‍മാണം ആരംഭിച്ചതാണ്‌.
കേവലം രണ്ടു വര്‍ഷത്തിനുള്ളില്‍ തീരേണ്ട പ്രവര്‍ത്തി ഒച്ചിന്റെ വേഗതയില്‍ ഇഴഞ്ഞു നീങ്ങുന്നതിനാലാണ്‌ പ്രത്യക്ഷസമരത്തിലേക്ക്‌ കടന്നത്‌. നിര്‍മാണം വേഗത്തിലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നിരവധി സമരങ്ങളും ഡിപ്പാര്‍ട്ടുമെന്റിലേക്ക്‌ നിരവധി നിവേദനങ്ങളും സമര്‍പ്പിച്ചെങ്കിലും യാതൊരു പരിഹാരവുമാകാത്തതിനെ തുടര്‍ന്നാണ്‌ നാട്ടുകാര്‍ യോഗം ചേര്‍ന്ന്‌ കിങ്ങിണി രാജേന്ദ്രന്‍ ചെയര്‍പഴ്‌സനായും വി.കെ. മാത്യു ജനറല്‍ കണ്‍വീനറായും, മുല്ലക്കാനം എല്ലക്കല്‍ റോഡ്‌ സംരക്ഷണ സമിതി രൂപീകരിച്ച്‌ പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്‌തത്‌. അതിന്റെ ഒന്നാം ഘട്ടമായിട്ടാണ്‌ തേക്കിന്‍കാനം ജങ്‌ഷനില്‍ ഉപരോധ സമരം സംഘടിപ്പിച്ചത്‌. അടിയന്തരമായി നിര്‍മാണം പൂര്‍ത്തിയാക്കി യില്ലെങ്കില്‍ കരാറുകാരന്റെ വീട്ടുപടിക്കലേക്ക്‌ സമരം നടത്തുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
അഞ്ച്‌ കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ പല ഭാഗങ്ങളിലായി ഒന്നര കിലോമീറ്ററില്‍ താഴെ ദൂരമാണ്‌ ഭാഗികമായി ടാര്‍ ചെയ്‌തത്‌.
പാലത്തിന്റെ പണി ആരംഭിച്ചിട്ടില്ല. അടുത്ത മഴക്കാലത്തിന്‌ മുമ്പ്‌ തൂണുകള്‍ ഉയര്‍ത്തിയില്ലെങ്കില്‍ പാലം പണിയും പ്രതിസന്ധിയിലാവും. യാത്രാബസുകളും നിരവധി ടൂറിസ്‌റ്റുകളും സഞ്ചരിക്കുന്ന മൂന്നാര്‍ തേക്കടി റോഡിന്റെ ഭാഗമായ ഈ റോഡിലൂടെ സര്‍വ്വീസ്‌ ബസ്‌ ഓടിയിട്ട്‌ മൂന്ന്‌ വര്‍ഷമായി. അടിയന്തരമായി റോഡ്‌ നിര്‍മാണം പൂര്‍ത്തിയാ ക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ റോഡ്‌ ഉപരോധം സംഘടിപ്പിച്ചത്‌.
സമരസമിതി കണ്‍വീനര്‍ വി.കെ. മാത്യു അധ്യക്ഷത വഹിച്ചു. രാജാക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കിങ്ങിണി രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. രാജാക്കാട്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബെന്നി പാലക്കാട്ട്‌, സമിതി കണ്‍വീനര്‍ ബാബു കൊച്ചുപുര, നെടുങ്കണ്ടം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബിബിന്‍ സി.അഗസ്‌റ്റ്യന്‍, അടിമാലി ബ്ലോക്ക്‌ പഞ്ചായത്തംഗം ടി.എം രതീഷ്‌, സമിതി രക്ഷാധികാരി ഫാ.ജോബിന്‍ പേണാട്ടു കുന്നേല്‍, ജോസഫ്‌ വട്ടോത്ത്‌, ജോഷി കന്യാക്കുഴി, ബാബു വെട്ടിക്കാട്ട്‌, അജയന്‍ മാടപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 06 Feb 2026 11.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW