-->
കട്ടപ്പന: നഗരത്തിലും പരിസര പ്രദേശങ്ങളിലും തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്ന തില്‍ കെ.വി.വി.ഇ.എസ.് കട്ടപ്പന യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.
ഭാരവാഹികളും അംഗങ്ങളും കട്ടപ്പന കെ.എസ്.ഇ.ബി. ഡിവിഷന്‍ ഓഫീസ് ഉപരോധിച്ചു. അറ്റകുറ്റപ്പണിയുടെ പേരില്‍ തുടര്‍ച്ചയായി വൈദ്യുതിമുടക്കുന്നത് വ്യാപാര സ്‌ഥാപ നങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. യൂണിറ്റ് കമ്മിറ്റി നിവേദനം നല്‍കാനെത്തിയപ്പോള്‍ ഓഫീസില്‍ ഉദ്യോഗസ്‌ഥര്‍ ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വൈദ്യുതി മുടക്കം സംബന്ധിച്ച വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് പലതവണ കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
സമരം കൂടുതല്‍ ശക്‌തമാക്കുമെന്നും പ്രശ്‌നപരിഹാരം ഉടന്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, രാജേന്ദ്ര കുറുപ്പ്, ബൈജു വേമ്പേനി, രമണന്‍ പടന്നയില്‍, ശ്രീകുമാര്‍ മണി, വില്‍സണ്‍ ജോര്‍ജ്, സണ്ണി കാക്കാനി, ഷമേജ് കെ. ജോര്‍ജ്, റെജി വാട്ടപ്പള്ളില്‍, റോസമ്മ മൈക്കിള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.