Sunday, March 15, 2026 Last Updated 11 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.20 AM

വേമ്പനാട്ട്‌ കായല്‍ 9 കിലോമീറ്റര്‍ നീന്തിക്കടക്കാന്‍ 63 വയസുകാരി

uploads/news/2026/02/824198/1.jpg

കോതമംഗലം: വേമ്പനാട്ട്‌ കായല്‍ 9 കിലോമീറ്റര്‍ നീന്തിക്കടന്ന്‌ ലോക റെക്കോഡില്‍ ഇടം പിടിക്കാന്‍ 63 വയസുകാരി വാരപ്പെട്ടി മോളേല്‍ റൂബി മത്തായി ആണ്‌ ഈ ഉദ്യമത്തിലൂടെ വേള്‍ഡ്‌ റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുന്നത്‌.
ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു തുടങ്ങിയ റൂബി മത്തായിയെ കൂടുതല്‍ ഉന്നതിയിലെത്തിക്കണമെന്ന കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക്‌ പരിശീലകന്‍ ബിജു തങ്കപ്പന്റെ ആശയത്തില്‍ നിന്നാണ്‌ ഉദ്യമം പിറന്നത്‌. കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ്‌ പരിശീലനം പൂര്‍ത്തിയാക്കിയത്‌.
വേമ്പനാട്‌ കായലില്‍ ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്നും വൈക്കം ബീച്ച്‌ വരെ ഉള്ള 9കിലോമീറ്റര്‍ ആണ്‌ നാളെ നീന്തല്‍ നടത്താനൊരുങ്ങുന്നത്‌. വേമ്പനാട്‌ കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ്‌ കുമ്പേല്‍ക്കടവ്‌ - വൈക്കം പ്രദേശം. ഒമ്പത്‌ കിലോമീറ്റര്‍ കായല്‍ നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിത ആണ്‌ റൂബി മത്തായി.

Ads by Google
Advertisement
Friday 06 Feb 2026 11.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW