-->
കിഴക്കമ്പലം: പുക്കാട്ടുപടി വയറോപ്‌സ് ജങ്‌ഷന് സമീപത്തെ ഗോകുലം സ്‌റ്റുഡിയോ കെട്ടിടത്തിന് തീ പിടിച്ചു ഷൂട്ടിങിനു ഉപയോഗിക്കുന്ന വിവിധ സാമഗ്രികള്‍ കത്തി നശിച്ചു.
ഇന്നലെ ഉച്ചക്ക് 12 മണിക്കാണ് അപകടം നടന്നത്. പട്ടിമറ്റം, ആലുവ, പെരുമ്പാവൂര്‍, എന്‍.എ.എഡി, ട്വന്റി20 കിഴക്കമ്പലം തുടങ്ങിയ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നെത്തിയ 6 യൂണീറ്റുകള്‍ 4 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ അണച്ചു. തീപിടുത്തത്തില്‍ സിനിമ ഷൂട്ടിങിന് ഉപയോഗിക്കുന്ന വിവിധ തരം ഡമ്മികള്‍, പ്ലൈവുഡ്, പ്ലാസ്‌റ്റര്‍ ഓഫ് പാരീസ്, കസേരകള്‍, വസ്‌ത്രങ്ങള്‍ മുതലായവ കത്തി നശിച്ചു.
കാലപഴക്കമുള്ള കെട്ടിടം തകര്‍ന്ന് വീഴുവാന്‍ സാധ്യതയുള്ളതിനാല്‍ സേനാംഗങ്ങള്‍ക്ക് കെട്ടിടത്തിനകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ല. ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍, സേ്‌റ്റഷന്‍ ഓഫീസര്‍ എന്‍.എച്ച്. അസൈനാര്‍ എന്നിവരുടെ നേതൃതത്തിലുള്ള അഗിനിരക്ഷാ സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.