-->
കാലടി : മലയാറ്റൂര്‍ മുളംങ്കുഴിയില്‍ പുഴയുടെ തീരത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി; ഏകദേശം 20 വയസ് പ്രായമായ പിടിയാനയെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.വഴിതെറ്റി പുഴയിലേക്ക് ഇറങ്ങുന്നതിനിടെ ഇല്ലി കാടുകളില്‍ കുടുങ്ങിയതാവാം എന്നാണ് കരുതുന്നത്. സമീപവാസികള്‍ ഇന്നലെ ഉച്ചയോടെയാണ് ആനയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.വനത്തിന് സമീപമുള്ള സ്‌ഥലമാണിത്. ചരിഞ്ഞ ആന സ്‌ഥിരമായി ഇവിടെ വന്ന് കൃഷി നശിപ്പിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.