-->
എടത്വാ: കെ.എസ്.ആര്‍.ടി.സി. ബസിലേക്ക് കയറുന്നതിനിടെ യാത്രക്കാരന് തെരുവ് നായയുടെ കടിയേറ്റു. എടത്വാ പഞ്ചായത്ത് ഏഴാം വാര്‍ഡ് കറുകയില്‍പാലം തോട്ടുമാലിച്ചിറ റ്റി.കെ. നടരാജനാണ് നായയുടെ കടിയേറ്റത്.
ഇന്നലെ വൈകുന്നേരം കെ.എസ്.ആര്‍.ടി.സി എടത്വാ ഡിപ്പോയില്‍നിന്ന് ബസിലേക്ക് കയറുമ്പോള്‍ നടരാജന്റെ കാലില്‍ നായ കടിക്കുകയായിരുന്നു. ബസ് സ്‌റ്റാന്‍ഡിലും സമീപ പ്രദേശങ്ങളിലും നായശല്യം രൂക്ഷമാണ്.