Friday, March 13, 2026 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.19 AM

മാലിന്യവാഹിനിയായി എ.എസ്‌. കനാല്‍; നടപടിയില്ല

uploads/news/2026/02/824192/4.jpg

മണ്ണഞ്ചേരി: മാലിന്യം നിറഞ്ഞ്‌ എ.എസ്‌.കനാല്‍. സാംക്രമിക രോഗം പരത്തുന്ന കേന്ദ്രമായതായി ആക്ഷേപം. കലവൂര്‍പാലം മുതല്‍ പാതിരപ്പള്ളി ബണ്ട്‌ വരെ ഏഴു കിലോ മീറ്റര്‍ നീളത്തിലാണ്‌ മാലിന്യവും പായലും നിറഞ്ഞ്‌ കിടക്കുന്നത്‌. ലക്ഷങ്ങള്‍ മുടക്കി പലതവണ ഇവ നീക്കം ചെയ്‌തെങ്കിലും പ്രദേശത്തെ ജനങ്ങള്‍ക്ക്‌ ആശ്വാസമായില്ല. നാലുവര്‍ഷം മുന്‍പ്‌ കനാലിനു കുറുകെയുണ്ടായിരുന്ന ബണ്ടുകള്‍ പൊളിച്ചുമാറ്റി പാലം പണിതെങ്കിലും ഇതോടൊപ്പം കനാലിലെ പുല്ലും പായലും മാലിന്യവും നീക്കംചെയ്‌ത് ആഴം കൂട്ടി കനാലിന്റെ ഇരുവശത്തും പൂന്തോട്ടം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ്‌ സമീപവാസികളും പ്രദേശത്തെ ജനങ്ങളും കണ്ടത്‌.
എന്നാല്‍ പ്രഖ്യാപനമല്ലാതെ യാതൊന്നും നടന്നില്ല. കനാല്‍ ഇപ്പോള്‍ പൂര്‍ണമായും കാടുകയറി കിടക്കുന്ന അവസ്‌ഥയിലാണ്‌. ആര്യാട്‌, മണ്ണഞ്ചേരി പഞ്ചായത്തില്‍ നിന്നു കടന്നുപോകുന്ന കനാല്‍ മാലിന്യ നിക്ഷേപ കേന്ദ്രം കൂടിയാണ്‌. കാലവര്‍ഷത്തിനു്‌ മുന്‍പ്‌ ഇവ വൃത്തിയാക്കി നീരൊഴുക്ക്‌ സുഗമമാക്കണമെന്നും പകര്‍ച്ചവ്യാധികള്‍ പടരുന്നത്‌ തടയാന്‍ നടപടി സ്വീകരിക്ക ണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Friday 06 Feb 2026 11.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW