Friday, March 13, 2026 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.18 AM

കണിച്ചുകുളങ്ങര ക്ഷേത്ര ഉത്സവം: ഗരുഡന്‍ തൂക്കച്ചാട്‌ കൈമാറി

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന വഴിപാടായ ഗരുഡന്‍ തൂക്കത്തിനുള്ള ചാട്‌ കൈമാറി. ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍ വഴിപാട്‌ സമര്‍പ്പിക്കുന്ന കണിച്ചു കുളങ്ങര തെക്കേ വെളിയില്‍ ലൈസോണ ബിജുവിനാണ്‌ ചാട്‌ കൈമാറിയത്‌. ദേവസ്വം ഖജാന്‍ജി സ്വാമിനാഥന്‍ ചള്ളിയില്‍, ദേവസ്വം മാനേജര്‍ മുരുകന്‍ പെരക്കന്‍, സഞ്‌ജു പോക്കാട്ട്‌, ബിനു പുതിയായിവെളി, ഷാജി അമ്പലത്തിങ്കല്‍, പ്രേമചന്ദ്രന്‍ പടവൂര്‍, കെ.വി.കമലാസനന്‍, ചാട്‌ നിര്‍മിക്കുന്നതിനുള്ള അവകാശി ശേഖരപണിക്കന്‍ എന്നിവര്‍ പങ്കെടുത്തു. കൂട്ടക്കള ഉത്സവ ദിവസമായ 16ന്‌ ഗരുഡന്‍ തൂക്കം വഴിപാട്‌ നടക്കുന്നത്‌. 10ന്‌ താലി ചാര്‍ത്തലും15ന്‌ തെക്കേ ചേരുവാര ഉത്സവവും നടക്കും.

Ads by Google
Advertisement
Friday 06 Feb 2026 11.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW