-->
ആലപ്പുഴ: പോക്‌സോ കേസില്‍ ഇരയായ കുട്ടിയുടെ മൊഴി തെറ്റായി രേഖപ്പെടു ത്തിയെന്ന പരാതിയില്‍ ആരോപണ വിധേയയായ പോലീസ് ഉദ്യോഗസ്‌ഥയ്‌ക്ക് വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മെമ്മോ നല്‍കി.
എറണാകുളം റേഞ്ച് ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ ഓഫ് പോലീസാണ് ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനിലെ മുന്‍ എസ്.ഐ ഉണ്ണിക്കൃഷ്‌ണന്‍ നായര്‍, സീനിയര്‍ സി.പി.ഒ എം.ഡി രാഖി എന്നിവര്‍ക്ക് മെമ്മോ നല്‍കിയത്. ഇവരുടെ മറുപടിയ്‌ക്ക് ശേഷമായിരിക്കും നടപടികള്‍ സ്വീകരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കോട്ടയം അഡീഷണല്‍ എസ്.പി വിശ്വനാഥന്‍ എ.കെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് പോലീസുകാരിക്ക് വീഴ്‌ച സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്.
ആലപ്പുഴ പോലീസ് മേധാവിയുടെ കീഴില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോട്ടയം എ.എസ്.പി അന്വേഷണം നടത്തിയത്. എന്നാല്‍ പോലീസു ദ്യോഗസ്‌ഥയ്‌ക്ക് എതിരെ നടപടി എടുക്കാതെ ഒതുക്കി തീര്‍ക്കാനാണ് ശ്രമമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കുന്ന സമീപനമാണ് ആ ലപ്പുഴ സൗത്ത് പോലീസ് സ്വീകരിച്ചതെ ന്നാണ് പരാതി.
ആലപ്പുഴ നഗരത്തിന്റെ കിഴക്കന്‍ മേഖലയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ 2025 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ക്ലാസ് മുറിയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ബഞ്ചില്‍ നിന്ന് എഴുന്നേറ്റ ശേഷം ഇരിക്കുമ്പോള്‍ മറ്റൊരു വിദ്യാര്‍ഥി കുര്‍ത്ത മുനയുള്ള പെന്‍സില്‍ ബഞ്ചിന് മുകളില്‍ കുത്തനെ വച്ചു.
കുട്ടി ഇരുന്നപ്പോള്‍ വൃഷണത്തില്‍ പെന്‍സില്‍ മുന ഒടിഞ്ഞുകയറി. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ വിഷയം നിസാരമായി കണ്ടു. പിന്നീട് ആലപ്പുഴ മെഡിക്കല്‍ കേളജ് ആശുപത്രിയില്‍ കുട്ടിക്ക് ശസ്‌തക്രിയ നടത്തേണ്ടി വന്നു. ഇതിനിടെ ഉപദ്രവിച്ച കുട്ടിയുടെ അമ്മ പരുക്കേറ്റ കുട്ടിയുടെ വീട്ടിലെത്തി, കുട്ടിയെ ഭീഷണിപ്പെടുത്തി വസ്‌ത്രം നീക്കി പരുക്കേറ്റ വൃഷണത്തിന്റെ ചിത്രം എടുക്കുകയും ചെയ്‌തു. ഈ ചിത്രം ഉപദ്രവിച്ച കുട്ടിയടക്കമുള്ളവര്‍ കാണുകയും സ്‌കൂളില്‍ സംസാരവിഷയമാകുകയും ചെയ്‌തു. ഇതോടെ മറ്റു കുട്ടികള്‍ കളിയാക്കിയതിനാല്‍ പരുക്കേറ്റ കുട്ടി സ്‌കൂളില്‍ പോകാതെയായി. ഇതോടെയാണ് കുട്ടിയുടെ അമ്മ, ഭീഷണിപ്പെടുത്തി ചിത്രമെടുത്ത സ്‌ത്രീക്കെതിരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയില്‍ പരാതി നല്‍കിയത്. കേസെടുക്കാന്‍ 2025 ഫെബ്രുവ രിയില്‍ സൗത്ത് പോലീസിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും ജൂലൈ മാസത്തിലാണ് എഫ്.ഐ.ആര്‍. എടുക്കാന്‍ തയ്യാറായത്. ജില്ലാ പോലീസ് മേധാവിയുടെ ഓ ഫീസിന് മുന്നില്‍ കുട്ടിയുമായി സമരം ചെയ്യുമെന്ന് അമ്മ പറഞ്ഞതോടെയാണ് ഗത്യന്തരമില്ലാതെ കേസെടുത്തത്. ഫോട്ടോയെടുത്ത സ്‌ത്രീക്കും കുടുംബത്തിനും ഭരണകക്ഷിയുമായുള്ള അടുത്ത ബന്ധമുള്ളതിനാലാണ് കേസെടുക്കാതെ പോലീസ് സഹായിച്ചതെന്നാണ് ആക്ഷേപം. പോലീസിന്റെ ഒളിച്ചുകളിക്കെതിരെ മനുഷ്യാവകാശ കമ്മിഷനില്‍ പരുക്കേറ്റ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണം നടത്താന്‍ സൗത്ത് പോലീസിന് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്‌ഥ കുട്ടിയുടെ മൊഴി മാറ്റി രേഖപ്പെടുത്തിയത്. ആരോപണ വിധേയയായ സ്‌ത്രീ കുട്ടിയുടെ അനുവാദത്തോടെയാണ് ഫോട്ടോ എടുത്തതെന്നാണ് മൊഴി രേഖപ്പെടുത്തിയത്.