Friday, March 13, 2026 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.18 AM

കുട്ടനാട്‌ സീറ്റിനെച്ചൊല്ലി യു.ഡി.എഫില്‍ ഭിന്നത രൂക്ഷം

എടത്വാ: കുട്ടനാട്‌ നിയമസഭ സീറ്റിനെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുമ്പോള്‍ യു.ഡി.എഫ്‌ നേതൃത്വത്തില്‍ പ്രതിസന്ധി. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും സീറ്റില്‍ അവകാശവാദം ഉന്നയിച്ച്‌ പ്രസ്‌താവനകള്‍ ഇറക്കുമ്പോള്‍ അണികളും അങ്കലാപ്പിലായി.
കേരളാ കോണ്‍ഗ്രസില്‍ നിന്ന്‌ സീറ്റ്‌ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും നിലനിര്‍ത്താന്‍ കേരളാ കോണ്‍ഗ്രസും പരസ്‌പരം മത്സരിക്കുകയാണ്‌. സീറ്റ്‌ വീണ്ടും കേരളാ കോണ്‍ഗ്രസിന്‌ നല്‍കിയാല്‍ സ്വതന്ത്രരായി മത്സരിക്കുമെന്ന്‌ കോണ്‍ഗ്രസിലെ പ്രാദേശിക നേതൃത്വം വ്യക്‌തമാക്കിയിട്ടുണ്ട്‌. തുടര്‍ച്ചയായി സീറ്റ്‌ നഷ്‌ടപ്പെടുത്തുന്ന പാര്‍ട്ടിയെന്ന ലേബലിലാണ്‌ കോണ്‍ഗ്രസ്‌ സീറ്റ്‌ പിടിച്ചെടുക്കാന്‍ തുനിയുന്നത്‌. അതേസമയം മുന്‍പുണ്ടായ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്‌ക്കാന്‍ കഴിഞ്ഞെന്നും ഇക്കുറി ഭരണ വിരുദ്ധ വികാരം ഉള്‍ക്കൊണ്ട്‌ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നുമാണ്‌ കേരളാ കോണ്‍ഗ്രസ്‌ നേതൃത്വം പറയുന്നത്‌.
കേരളാ കോണ്‍ഗ്രസ്‌ റെജി ചെറിയാനെ മത്സരിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇതിനായുള്ള പ്രവര്‍ത്തനം മാസങ്ങള്‍ക്ക്‌ മുന്‍പേ ആരംഭിച്ചിരുന്നു. മണ്ഡലം കേന്ദ്രീകരിച്ച്‌ കണ്‍വന്‍ഷനും കോര്‍ണര്‍ യോഗങ്ങളും ഉള്‍പ്പടെ കേരളാ കോണ്‍ഗ്രസ്‌ നടത്തുന്നുണ്ട്‌. കോണ്‍ഗ്രസില്‍ ഒരുപിടി നേതാക്കളാണ്‌ സീറ്റിനായി മോഹിക്കുന്നത്‌. പ്രാദേശിക നേതാക്കള്‍ മുതല്‍ ജില്ലാ നേതാക്കള്‍ വരെ ഉള്‍പ്പെടു ന്നുണ്ട്‌. എ.ഐ.സി.സിയിലും കെ.പി.സി.സിയിലും പലരും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്‌.

Ads by Google
Advertisement
Friday 06 Feb 2026 11.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW