-->
എടത്വാ: കടുത്ത വേനല്‍ ചൂടില്‍ വരള്‍ച്ചാ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന് നടപടിയില്ല. തലവടി, എടത്വാ, മുട്ടാര്‍ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും ഇതിനെ നേരിടാന്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും യാതൊരു ഫലപ്രദമായ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പല വാര്‍ഡുകളിലും കിണറുകള്‍ വറ്റുകയും പൈപ്പ് വെള്ളം ദിവസങ്ങളായി ലഭിക്കാതാവുകയും ചെയ്‌തതോടെ ജനജീവിതം പ്രതിസന്ധി ിലാണ്. വേനല്‍ തുടങ്ങുന്നതിന് മുന്‍പേ ടാങ്കര്‍ ലോറികളിലൂടെ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍, താല്‍ക്കാലിക സംഭരണ ടാങ്കുകളുടെ ശുചീകരണം, പൊതുകിണറുകളുടെ ശുചീകരണം, ജലസ്രോതസുകളുടെ സംരക്ഷണം തുടങ്ങിയ അടിയന്തര നടപടികള്‍ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെ അത്തരം ഒരു നടപടിയും നടപ്പിലായിട്ടില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടു ത്. ുടിവെള്ള ക്ഷാമം തുടരുന്നത് കുട്ടികള്‍ക്കും വയോധികര്‍ക്കും രോഗികള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അടിയന്തരമായി കുടിവെള്ള വിതരണം ഉറപ്പാക്കാനും സ്‌ഥിരമായ ജലവിതരണ സംവിധാനങ്ങള്‍ ശക്‌തിപ്പെടുത്താനും അധികൃതര്‍ തയ്യാറാകണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.