Thursday, March 12, 2026 Last Updated 7 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 04.44 AM

പ്രീ പ്രൈമറി വര്‍ണക്കൂടാരം ഉദ്‌ഘാടനം ചെയ്‌തു

uploads/news/2026/02/824167/4.jpg

തരിയോട്‌: ജി.എല്‍.പി സ്‌കൂളില്‍ പ്രീപ്രൈമറി വര്‍ണക്കൂടാരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റും പി.ടി.എ അധ്യക്ഷനുമായ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. നവീകരിച്ച പ്രീപ്രൈമറി ക്ലാസ്‌ റൂമുകളുടെ ഉദ്‌ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസി ബാബു നിര്‍വഹിച്ചു. സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി അധ്യക്ഷരായ പുഷ്‌പ മനോജ്‌, ഷാജി വട്ടത്തറ, ആമിന റുക്‌സാന, പഞ്ചായത്ത്‌ അംഗം വി.ജി. ഷിബു, എസ്‌.എസ്‌.കെ ഡി.പി.സി.വി അനില്‍കുമാര്‍, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി. ബാബു, ബിന്ദു തോമസ്‌, എം.പി.കെ. ഗിരീഷ്‌കുമാര്‍, ബി. സലിം, കെ. ജാഫര്‍, വി.എം. സ്‌മൈല, രാധിക ശ്രീരാഗ്‌, ശാരിക, മുഫാസ്‌ മുഹമ്മദ്‌, ജുവാന്‍ പി. ജോമി പ്രസംഗിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ജോണ്‍സണ്‍ ഡിസില്‍വ സ്വാഗതവും പ്രഷീത വര്‍ഗീസ്‌ നന്ദിയും പറഞ്ഞു. പ്രീപ്രൈമറി സ്‌റ്റാര്‍സ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ തരിയോട്‌ വര്‍ണക്കൂടാരം സജ്‌ജമാക്കിയത്‌. അത്യാധുനിക ക്ലാസ്‌ മുറികളും ഹൈടെക്‌ പഠനോപകരണങ്ങളും കളിയുപകരണങ്ങളും കളിസ്‌ഥലവും ഇതിന്റെ ഭാഗമാണ്‌.

Ads by Google
Advertisement
Friday 06 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW