Thursday, March 12, 2026 Last Updated 44 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 04.44 AM

കനാലിന്‌ അടിയിലെ യാത്ര പ്രതിസന്ധിയിലാകുന്നതായി പരാതി

uploads/news/2026/02/824166/3.jpg

തരുവണ: കക്കടവ്‌ റോഡിനു കുറുകെ സ്‌ഥാപിച്ച കനാലിന്‌ അടിയിലൂടെയുള്ള യാത്ര പ്രതിസന്ധിയാകുന്നതായി പരാതി. വലുതും ഭാരം കയറ്റിയതുമായ വാഹനങ്ങള്‍ കടന്നു പോകാന്‍ സ്‌ഥലമില്ലാത്തതും ഇവിടെ ദുരിതമായിരിക്കുകയാണ്‌.
കക്കടവ്‌ ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ കനാലാണിത്‌. കരിങ്ങാരി, പാലയാണ, കൊമ്മയാട്‌ ഭാഗത്തെ കൃഷിയിടങ്ങളിലേക്കു വെള്ളമെത്തിക്കുന്നതിനാണ്‌ കനാല്‍ സ്‌ഥാപിച്ചത്‌. പ്രദേശത്തെ കൃഷിയിടങ്ങളിലേക്കു വിവിധ യന്ത്രങ്ങള്‍ എത്തിക്കാനും ടൂറിസ്‌റ്റ് ബസുകള്‍ കടന്നു പോകാനും ഈ കനാല്‍ പ്രയാസം സൃഷ്‌ടിക്കുകയാണ്‌. വാഹനങ്ങളില്‍ എത്തിക്കുന്ന യന്ത്രങ്ങള്‍ വഴിയില്‍ ഇറക്കി വലിച്ചു കൊണ്ടുപോവുകയാണ്‌ ഇപ്പോള്‍ ചെയ്ുയന്നത്‌. തരുവണ കക്കടവ്‌ റോഡില്‍ ആരംഭിക്കാനിരിക്കുന്ന നവീകരണ പ്രവൃത്തിയില്‍ കനാലിന്റെ അടിവശത്ത്‌ റോഡിന്റെ ഉയരം കുറച്ച്‌ ഇവിടെയുള്ള യാത്രാ പ്രതിസന്ധി ഒഴിവാക്കണമെന്നാണ്‌ പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്‌.

Ads by Google
Advertisement
Friday 06 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW