-->
പുല്‍പ്പള്ളി: എം.എം.ജി.എച്ച്.എസ് കാപ്പിസെറ്റ്-നവീകരിച്ച നടപ്പാതയുടെ ഉദ്‌ഘാടനവും ജനപ്രതിനിധികളെ ആദരിക്കലും സംഘടിപ്പിച്ചു. എം.എം.ജി.എച്ച്.എസ് കാപ്പിസെറ്റിന്റെ സൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായി നവീകരിച്ച് ഇന്റര്‍ലോക്ക് പാകിയ സ്‌കൂള്‍ അങ്കണത്തിന്റെയും നടപ്പാതയുടേയും ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഗിരിജ കൃഷ്‌ണന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിദ്യാലയത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനപ്രതിനിധികളെ ചടങ്ങില്‍ ആദരിച്ചു. മോഹനന്‍ മരവയല്‍, ബീന ജോസ്, പുഷ്‌പവല്ലി നാരായണന്‍, പി.ആര്‍. ചാര്‍ലി, ടോണി വര്‍ഗീസ്, യു.എന്‍. കുശന്‍, രവി താമരക്കുന്നേല്‍, മാര്‍ഗരറ്റ് മാനുവല്‍, കെ.കെ. മോഹനന്‍ സംസാരിച്ചു.