-->
പെരിന്തല്‍മണ്ണ: ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് മൗലാന കോളജ് ഓഫ് ഫാര്‍മസി ബോധവത്‌കരണ സെമിനാര്‍ സംഘടിപ്പിച്ചു. ആളുകളില്‍ കാന്‍സറിനെ കുറിച്ചുള്ള ബോധവത്‌കരണം വര്‍ധിപ്പിക്കാനും പ്രതിരോധവും നേരത്തെ കണ്ടെത്തലും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പരിപാടി മൗലാന ഹോസ്‌പിറ്റല്‍ സീനിയര്‍ ഓങ്കോളജിസ്‌റ്റ് ഡോ. രാഹുല്‍ ടി. ശങ്കര്‍ ഉദ്‌ഘാടനം ചെയ്‌തു.
ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.പി. നസീഫ്, ഫാര്‍മസി പ്രാക്‌ടീസ് വകുപ്പ് മേധാവി ഡോ. സി. മുഹാസ്, മൗലാന ഹോസ്‌പിറ്റല്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്‌റ്റ് ഡോ. ഒ.എസ്. മേഘ, ഡോ. ടി.എസ്. കൃഷ്‌ണേന്ദു, പി.പി. സംഗീത്, എം.വി. ഷംസീത, ഡോ. സി.പി. പ്രസീത പ്രസംഗിച്ചു.