Sunday, March 15, 2026 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 04.43 AM

'മാമാങ്ക മഹോത്സവം സര്‍ക്കാര്‍ ഏറ്റടുക്കണം'

uploads/news/2026/02/824162/3.jpg

മലപ്പുറം: പ്രാചീന കേരളത്തിലെ വലിയ സാംസ്‌കാരിക വാണിജ്യ മതേതര ഉത്സവമായ മാമാങ്കം തെറ്റായ ചരിത്ര ദിശകളിലേക്കു കടന്നു പോകാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമിതി രൂപീകരിച്ച്‌ മാമാങ്കം മഹോത്സം ഏറ്റടുത്ത്‌ നടത്തണമെന്ന്‌ മാമാങ്ക മഹോത്സവം സംഘാടകരായ മാമാങ്കം മെമ്മോറിയല്‍ ട്രസ്‌റ്റും റീ എക്കൗയും തിരുനാവയയില്‍ സംഘടിപ്പിച്ച മുപ്പത്തിരണ്ടാമത്‌ മാമാങ്ക മഹോത്സവ സമ്മേളനം ആവശ്യപ്പെട്ടു. ഇതോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്‌ഘാടനം ടി.കെ. അലവിക്കുട്ടി നിര്‍വ്വഹിച്ചു. വൈകിട്ട്‌ തിരുനാവായ വില്ലേജ്‌ ഓഫിസ്‌ പരിസത്ത്‌ നിന്നും തുടങ്ങിയ മാമാങ്ക സ്‌മൃതിയാത്രയില്‍ നൂറുകണക്കിന്‌ കളരി അഭ്യാസികള്‍ അണിനിരന്നു. വിവിധ വാദ്യമേളങ്ങളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും അണിനിരന്നു.
വില്ലേജ്‌ ഓഫീസര്‍ കിരണ്‍ പ്രഭാകരന്‍ ഘോഷയാത്ര ഫ്‌ലാഗ്‌ ഓഫ്‌ ചെയ്‌തു, മാമാങ്കം മെമ്മോറിയല്‍ ട്രസ്‌റ്റ് ചെയര്‍മാന്‍ സി.പി.എം. ഹാരിസ്‌, റി എക്കൗ പ്രസിഡന്റ്‌ പൂവത്തിങ്കല്‍ റഷീദ്‌, കണ്‍വീനര്‍ എം.കെ. സതീഷ്‌ ബാബു, പ്രോഗ്രാം കോഡിനേറ്റര്‍ ഉമ്മര്‍ ചിറക്കല്‍, വാഹിദ്‌ പല്ലാര്‍, സി. കിളര്‍, അസ്‌കര്‍ പല്ലാര്‍, കളരിപ്പയറ്റ്‌ അസോസിയേഷന്‍ ഭാരവാഹികളായ ഷിബുലാല്‍, ഹനീഫ, ഷൈജു, സജിനി, അവിസന്ന മര്‍മ്മ കളരി പഠനകേന്ദ്രം ഭാരവാഹികളായ കാടാമ്പുഴ മൂസ, ചുങ്കം കുഞ്ഞു, വി.ടി. അബ്‌ദുള്ള, പുരുഷോത്തമന്‍ നേതൃത്വം നല്‍കി.
കേരള കളരിപയറ്റ്‌ അസോസിയേഷന്‍, അവിസന്ന മര്‍മ്മ കളരി പഠന കേന്ദ്രം, കേരള എമര്‍ജന്‍സി ടീം തുടങ്ങി നിവരവധി സംഘടനാ പ്രതിനിധികള്‍ ഘോഷയാത്രയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന്‌ നടന്ന കളരിപ്പയറ്റ്‌ പ്രദര്‍ശനത്തോടെ ഈ വര്‍ഷത്തെ മാമാങ്ക മഹോത്സവത്തിന്‌ തിരശ്ശീല വീണു.

Ads by Google
Advertisement
Friday 06 Feb 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW