Friday, March 13, 2026 Last Updated 34 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 04.43 AM

സ്‌കൂള്‍ അക്കാദമിക്‌ ബ്ലോക്ക്‌ ഉദ്‌ഘാടനം ചെയ്‌തു

uploads/news/2026/02/824161/2.jpg

താനൂര്‍: 92 വര്‍ഷം പൂര്‍ത്തിയാകുന്ന പരിയാപുരം സെന്‍ട്രല്‍ എ.യു.പി. സ്‌കൂളില്‍ ഇരു നിലകളിലായി പുതിയതായി നിര്‍മ്മിച്ച അക്കാദമിക്ക്‌ ബ്ലോക്കിന്റെ ഉദ്‌ഘാടനം ഭാഷാ ശാസ്‌ത്രജ്‌ഞന്‍ ഡോ. കെ.എന്‍. ആനന്ദന്‍ നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി. ബാലകൃഷ്‌ണന്‍ നായര്‍ അധ്യക്ഷനായി. നിലാത്തേന്‍ എന്ന പേരിട്ട വാര്‍ഷിക പരിപാടിയില്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിക്കുന്ന റജുല, പ്രമോദ്‌ എന്നിര്‍ക്കുള്ള യാത്രായയപ്പു കൂടി ചടങ്ങില്‍ നടന്നു.
പുതിയതായി സ്‌ഥാപിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്‌ഘാടനം നഗരസഭ വൈസ്‌ ചെയര്‍പേഴ്‌സന്‍ എം.പി. അഷറഫും ആണ്ടിക്കുട്ടി വായനമുറിയുടെ ഉദ്‌ഘാടനം വിദ്യാഭ്യാസ സ്‌റ്റാന്‍റ്റിഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫര്‍സാന ഫൈറൂസും വാട്ടര്‍ പ്യൂരി ഫയര്‍ സിസ്‌റ്റം ഉദ്‌ഘാടനം ആരോഗ്യ സ്‌റ്റാന്‍റ്റിംഗ്‌ കമിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ കാട്ടുപറമ്പിലും സോളാര്‍ സിസ്‌റ്റം ഉദ്‌ഘാടനം ആബിദ യൂസഫും നിര്‍വ്വഹിച്ചു. കെ.എന്‍. ആനന്ദനെ കുറിച്ച്‌ നൂറ്റമ്പതോളം വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍ ചേര്‍ന്ന്‌ എഴുതിയ പുസ്‌തകത്തിന്റെ കവര്‍ പേജ്‌ പ്രകാശനം നഗരസഭ വൈസ്‌ ചെയര്‍പേഴ്‌സണ്‍ പുറത്തിറക്കി. വിരമിക്കുന്ന അധ്യാപകര്‍ക്കും സംസ്‌ഥാന തലത്തില്‍ നടന്ന കലാ കായിക ക്വിസ്‌ മത്സര വിജയികള്‍ക്കുള്ള ഉപഹാരങ്ങളും വേദിയില്‍ നല്‍കി.
കൗണ്‍സിലര്‍മാരായ ടി.വി. അഭിലാഷ്‌, റഷീദ്‌ മോര്യ, പി. ദിനേശര്‍, റസീന ഇനാം, പി.ടി.എ. പ്രസിഡണ്ട്‌ സി. സുജിത്ത്‌, എം.ടി.എ. പ്രസിഡണ്ട്‌ എന്‍. രജനി, ഇ.കെ. സുകുമാരന്‍, കെ. ജനചന്ദ്രന്‍, എം. രാമകൃഷണന്‍, സി. പ്രവീണ്‍, എ.പി. സുബ്രമണ്യന്‍, സ്‌കൂള്‍ ലീഡര്‍ അസ്ലം, സ്‌റ്റാഫ്‌ സെക്രട്ടറി വി.പി. ഷൈജു പ്രസംഗിച്ചു.
സ്‌കൂള്‍ മാനേജര്‍ കെ.എന്‍. സുഖദന്‍ സ്വാഗതവും കണ്‍വീനര്‍ കെ.പി. ആസിഫ്‌ മഷഹൂദ്‌ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ കുട്ടികളുടെ കലാപരിപാടിയും ചലചിത്ര പിന്നണി ഗായിക സോണി മോഹന്‍ന്റെ ഗാനമേളയും ബിജേഷ്‌ ചേളാരിയുടെ കോമടിയും അരങ്ങേറി.

Ads by Google
Advertisement
Friday 06 Feb 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW